Business

വിശാല്‍ സിക്ക രാജിവച്ചു, ഇന്‍ഫോസിസ് ഓഹരി വില താഴേക്ക്

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്ക രാജിവെച്ചു. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജി. സിക്കയുടെ രാജിയെത്തുടര്‍ന്ന് വിപണിയില്‍ ഇന്‍ഫോസിസ് ഓഹരിവില ഇടിഞ്ഞു.

പുതിയ സിഇഒയെ നിയമിക്കുന്നത് വരെ വിശാല്‍ സിക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുമെന്ന ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു.
തന്ത്രപരമായ കാര്യങ്ങളില്‍ മുന്‍കരുതലെടുക്കുക, ഉപഭോക്താക്കളുമായുളള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതിക മേഖലയിലെ വികസനം എന്നിവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. ഇന്‍ഫോസിസ് ബോര്‍ഡിനായിരിക്കും സിക്ക റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തി പലതവണ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യത്തെ സിഇഒ ആയിരുന്നു സിക്ക.

കമ്പനി നേതൃത്വത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Today's Rashi Phalam November 01|തൊഴിൽരംഗത്ത് അപ്രതീക്ഷിത അവസരം, പുതിയ വരുമാനമാർഗം കണ്ടെത്തും

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി