Business

'വേദനിപ്പിച്ചാരും വൈറലാവണ്ട' ; കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകള്‍ക്ക് യൂട്യൂബിന്റെ വിലക്ക്

വൈറല്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതിനായി മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കുട്ടികളെ വേദനിപ്പിച്ചുള്ള സന്തോഷങ്ങളോട് താത്പര്യമില്ലെന്നും യൂട്യൂബ്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ചാനലുകള്‍ക്ക് യൂട്യൂബ് വിലക്കേര്‍പ്പെടുത്തി.കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്താല്‍ അക്കൗണ്ടുടമയുടെ പേരിലുള്ള എല്ലാ വീഡിയോകളും നീക്കം ചെയ്യുമെന്നും യൂട്യൂബ് അറിയിച്ചു. 

വൈറല്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതിനായി മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കുട്ടികളെ വേദനിപ്പിച്ചുള്ള സന്തോഷങ്ങളോട് താത്പര്യമില്ലെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ടുള്ള കുറിപ്പില്‍ യൂട്യൂബ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിനായും നടപ്പിലാക്കുന്നതിനായും പ്രവര്‍ത്തിച്ചു വരികയാണെന്നും യൂട്യൂബ് അറിയിച്ചു.

യുഎസില്‍ നിന്നുള്ള യൂട്യൂബ് ചാനലായ ' ഫാമിലിഓഫൈവി'ന് വിലക്കേര്‍പ്പെടുത്തിയത് സംബന്ധിച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ യൂട്യൂബ് വെളിപ്പെടുത്തിയത്. വൈറല്‍ വീഡയോകള്‍ ചിത്രീകരിച്ച് ശ്രദ്ധ നേടുന്നതിനായി ചാനലുടമകളായ മൈക്കും ഹീതര്‍ മാര്‍ട്ടിനും അവരുടെ രണ്ട് മക്കളെ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിരുന്നു.കുട്ടികളെ ഉപദ്രവിച്ച കുറ്റത്തിന് യുഎസ് കോടതി അഞ്ച് വര്‍ഷമാണ് ഇവരെ ശിക്ഷിച്ചത്. എന്നാല്‍ ഇവര്‍ അപ്ലോഡ് ചെയ്ത കുട്ടികളുടെ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇതിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍

'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ

ശബരിമലയിൽ തിരുവോണ സദ്യ നൽകിയില്ലെന്ന വാർത്ത തെറ്റ്; 3000 ഭക്തർക്ക് സദ്യ വിളമ്പി: ദേവസ്വം ബോർഡ് പ്രസിഡന്റ്

'ബോസ്‌നിയയിലെ കശാപ്പുകാരന്‍': റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ മരിച്ചു

2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !