'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ

ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്
Dia Mirza
Dia Mirza
Updated on
1 min read

മോഡലിങിലൂടെയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാത്തതിനാല്‍ ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ പരുവപ്പെടുത്തിയതെന്നാണ് ദിയ മിര്‍സ പറയുന്നത്. അത്തരത്തിലൊന്നായിരുന്നു തുംസ നഹീന്‍ ദേഖായിലെ പാട്ട് രംഗം.

2004ല്‍ പുറത്തിറങ്ങയ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയായിരുന്നു. ചിത്രത്തിലെ മുജെ തുംസെ മൊഹബത്ത് ഹേ എന്ന പാട്ടില്‍ നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അര്‍ദ്ധ നഗ്നയായി നില്‍ക്കേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. ബോളിവുഡ് ബ്ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ് തുറന്നത്.

താന്‍ പോലും വിചാരിക്കാത്ത തരത്തില്‍ ആ അനുഭവം തന്നെ സ്വതന്ത്രയാക്കി. ആ പാട്ട് ഷൂട്ട് ചെയ്ത് തീര്‍ന്നപ്പോഴേക്കും സ്വന്തം ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വര്‍ധിച്ചെന്നും ദിയ പറയുന്നു. വൈഭവി മര്‍ച്ചന്റായിരുന്നു കൊറിയോഗ്രഫി. സെറ്റിലുണ്ടായിരുന്നവരെല്ലാം തന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും ദിയ പറയുന്നു.

''പക്ഷെ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്. കാരണം. നൂറ് കണക്കിന് പുരുഷന്മാരുള്ളൊരു സെറ്റില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഏതാണ്ട് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നു. പക്ഷെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ആ രംഗം കഥാപാത്രത്തിന് എത്രത്തോളം ആവശ്യമാണെന്ന് മനസിലായി. കഥാപാത്രത്തിലൂടെ ഒരുകാര്യം പറയാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി അഞ്ഞൂറും ആയിരവും പേരുണ്ടെങ്കിലും എനിക്ക് പ്രശ്‌നമല്ല എന്നായി'' എന്നാണ് ദിയ പറയുന്നത്.

തുടക്കക്കാലത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്നാണ് ദിയ പറയുന്നത്. 25 വര്‍ഷത്തെ യാത്രയില്‍ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ഇന്ന് കഥാപാത്രങ്ങളില്‍ സത്യം കൊണ്ടു വരാന്‍ തന്നെ സഹായിക്കുന്നതെന്നും ദിയ പറഞ്ഞു. ഇതൊരു തുടര്‍ പ്രക്രിയയാണെന്നും താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.

'' ആ സംഭവം എന്നെ സ്വതന്ത്രയാക്കി. കാരണം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കുറേ മുന്‍ധാരണകളുണ്ടായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള വളരെ യഥാസ്ഥിത കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്റെ ശരീരത്തില്‍ തീരെ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആ സിനിമ എനിക്ക് ആത്മവിശ്വാസം നല്‍കി. ആ പാട്ട് എന്നിലെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു'' താരം പറയുന്നു.

അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമാണ് തുംസ നഹീന്‍ ദേഖാ. മുകേഷ് ഭട്ട് ആയിരുന്നു നിര്‍മാണം. ഹോളിവുഡ് ചിത്രം പ്രെറ്റി വുമണില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമായിരുന്നു.

Dia Mirza
'ഗൗതം ഗംഭീറിന്റെ സഹോദരിയാണോ? ഇന്ന് മാച്ച് ഇല്ലേ?'; കമന്റുകള്‍ കാരണം പോസ്റ്റിടാന്‍ പറ്റാത്ത അവസ്ഥയെന്ന് ശ്രീകല
Dia Mirza
'എന്റെ അച്ഛനല്ലേ ഇരിക്കുന്നത്, നിന്റെ അച്ഛനല്ലല്ലോ...?'; വ്‌ളോഗര്‍ക്ക് അനുമോളുടെ മാസ് മറുപടി
Dia Mirza
'സിനിമയിലെ അഡള്‍ട്ട് കണ്ടന്റിനേക്കാള്‍ അശ്ലീലം തിയേറ്റിലെ ശബ്ദം'; 'ടോക്സിക്' കണ്ട ദുരനുഭവം പങ്കിട്ട് സൗഭാഗ്യ
Summary

Dia Mirza recalls wearing revealing dress infront of more than 100 men.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com