Business

സാന്‍ട്രോയുടെ പുതിയ ലുക്ക് കണ്ട ആരാധകര്‍ പറഞ്ഞു; അല്ല, ഞങ്ങളുടെ സാന്‍ട്രോ ഇങ്ങനല്ല!

ഓട്ടോ സൈറ്റുകളില്‍ പുതിയ സാന്‍ട്രോയുടെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങള്‍ കണ്ടവര്‍ കണ്ടവര്‍ തലയില്‍ കൈവെച്ചു.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ വാഹന വിപണിയില്‍ കഴിഞ്ഞ ദിവസം ഹ്യൂണ്ടായുടേതായിരുന്നു. വെര്‍ണയെന്ന തങ്ങളുടെ പഴയ പടക്കുതിരയ്ക്കു കിടിലന്‍ മെയ്‌ക്കോവറൊക്കെ കൊടുത്തു പുറത്തിറക്കിയതായിരുന്നു ഓട്ടോ മാധ്യമങ്ങളുടെ തലക്കെട്ട്. വിലയോ തുച്ഛം ഗുണമോ മെച്ഛം എന്നൊക്കെ ഒരു തള്ളിനങ്ങ് പറയാമെങ്കിലും അല്‍പ്പം കാര്യമില്ലാതില്ല. ആദ്യം വില്‍ക്കുന്ന 20000 കാറുകള്‍ക്ക് 7.99 ലക്ഷം രൂപ മുതല്‍ 12.61 ലക്ഷം രൂപ വരെയാണ് പുതിയ വെര്‍ണയുടെ ഡെല്‍ഹി എക്‌സ്‌ഷോറൂം വില. വെര്‍ണ അവിടെ നില്‍ക്കട്ടെ.

ഇവിടെ പറയുന്നത് സാന്‍ട്രോയെ കുറിച്ചാണ്. ഹ്യൂണ്ടായുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന്. വലിയ ആരാധകരുണ്ടായിരുന്നെങ്കിലും കമ്പനി വില്‍പ്പന നിര്‍ത്തിയ സാന്‍ട്രോയുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വെര്‍ണ ലോഞ്ചിനിടയില്‍ വന്നു. പോരേ പൂരം! ഓട്ടോ സൈറ്റുകളില്‍ പുതിയ സാന്‍ട്രോയുടെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങള്‍ കണ്ടവര്‍ കണ്ടവര്‍ തലയില്‍ കൈവെച്ചു. ശാലീന സുന്ദരിയായിരുന്ന പഴയ സാന്‍ട്രോയില്‍ അല്ലറ ചില്ലറ മാറ്റം പ്രതീക്ഷിച്ചു പുതിയ സാന്‍ട്രോയുടെ ചിത്രം കണ്ടപ്പോള്‍ കണ്ണു തള്ളിപ്പോയി. ശാലീന സുന്ദരിയായിരുന്ന സാന്‍ട്രോ ഇതാ ഒരു മസില്‍ മാനായിരിക്കുന്നു. കണ്ടവര്‍ കണ്ടവര്‍ ഫോട്ടോ അങ്ങു തള്ളിവിട്ടതോടെ ഹ്യൂണ്ടായ് അറിയാതെ സാന്‍ട്രോ കേറിയങ്ങ് ഹിറ്റായി. കണ്‍സപ്റ്റ് മോഡല്‍ എന്നൊക്കെയാണ് പുതിയ സാന്‍ട്രോയുടെ ഫോട്ടോയില്‍ പറയുന്നത്.

സംഗതി അതല്ല, ഹ്യൂണ്ടായ് ഇക്കാര്യം നിഷേധിച്ചിട്ടില്ല എന്നതാണ്. ഈ കാണുന്ന ലുക്കിലാണ് പുതിയ സാന്‍ട്രോ എത്തുന്നതെങ്കില്‍ ഇവന്‍ വിപണിയില്‍ കേറയങ്ങ് നിരങ്ങുമെന്നത് ഉറപ്പ്. മാരുതിയൊക്കെ ഒന്നു കരുതിയിരിക്കുന്നത് നല്ലതാ!

പുതിയ ഹാച്ച്ബാക്ക് അടുത്ത വര്‍ഷം പകുതിയോടെ അവതരിപ്പിക്കുമെന്ന് ഹ്യൂണ്ടായ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഗതിയൊക്കെ കൊള്ളാം പക്ഷേ മസില്‍ മാനാണ് പറഞ്ഞ കാശ് തരണമെന്നും പറഞ്ഞു വന്നാല്‍ ഞങ്ങള്‍ക്കു മാരുതിയുണ്ട് എന്നു കൂടി ഓര്‍ത്താല്‍ ഹ്യൂണ്ടായ്ക്കു നന്ന്. ഏത്!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT