Business

സെല്‍ഫി സ്മാര്‍ട്‌ഫോണുകളുമായി ഇന്ത്യ കീഴടക്കാന്‍ ഷവോമി

സ്മാര്‍ട്‌ഫോണ്‍ ലോഞ്ചിനോടൊപ്പം എംഐയുഐ9-മായി ബന്ധപ്പെട്ട് ഷവോമി എന്തെങ്കിലും പ്രഖ്യാപനങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ ഇന്ന് സ്മാര്‍ട്‌ഫോണുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുകയാണ് മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി. പുതിയ മോഡലുകളുടെ അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സെല്‍ഫി കേന്ദ്രീകൃതമായ ഫോണുകളായിരിക്കും അവതരിപ്പിക്കപ്പെടുക എന്നാണ് ലഭിക്കുന്ന വിവരം. ഒപ്പോ വിവോ പോലുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഇതുവരെ സെല്‍ഫി അധിഷ്ടിത ഫോണുകള്‍ ഷവോമി വിപണിയില്‍ ഇറക്കിയിട്ടില്ല. 

സ്മാര്‍ട്‌ഫോണ്‍ ലോഞ്ചിനോടൊപ്പം എംഐയുഐ9-മായി ബന്ധപ്പെട്ട് ഷവോമി എന്തെങ്കിലും പ്രഖ്യാപനങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിക്കാതിരുന്ന എംഐ നോട്ട് സീരീസിലെ ഫോണുകളായിരിക്കും ലോഞ്ച് ചെയ്യുക എന്ന് കരുതിയിരുന്നെങ്കിലും ഇതല്ല ഇന്ന് ലോഞ്ചിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന സൂചന ട്വീറ്റിലൂടെ ഷവോമി പുറത്തുവിട്ടിരുന്നു. 'ഐ ആം നോട് എ നോട്ട്' എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് ഒരു പുതിയ സീരീസേ ലോഞ്ചായിരിക്കും സംഭവിക്കുക എന്ന നിഗമനത്തിലേക്ക് എത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്