ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് പുതിയ ഒരു അവതാരം കൂടി. വിപണിയിലുള്ള ബലേനൊയുടെ പരിഷ്‌കരിച്ച പതിപ്പ് ബലേനൊ എസ്ആര്‍ ആണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രീമിയം വിഭാഗം കാറുകള്‍ വില്‍പ്പന നടത്തുന്ന ഹെക്‌സ ഷോറൂമുകളില്‍ 8.69 ലക്ഷം രൂപയാണ് ബലേനൊ ആര്‍എസിന് വില.
ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് കമ്പനി പുതിയ ബലേനൊയിലുള്ളത്. 101 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് ഈ ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ ശേഷി. ഒരേ ഒരു വേരിയന്റില്‍ മാത്രമാണ് വിപണിയിലുള്ളത്. ഓട്ടോമാറ്റിക്ക്, എഎംടി, സിവിടി വേരിയന്റുകള്‍ ലഭ്യമല്ല.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ 1.38 ലക്ഷം ബലേനൊ വില്‍പ്പന നടന്നിട്ടുണ്ടെന്നാണ് മാരുതി അവകാശപ്പെടുന്നത്. പഴയ മോഡലില്‍ നിന്നും കൂടുതല്‍ കരുത്തനായി എത്തുന്ന ബലേനൊ ആര്‍എസിന് എക്‌സ്റ്റീരയലില്‍ ചെറിയ മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്.
ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ, ഫോര്‍ഡ് ഫിഗോ, അബാര്‍ത്ത് പൂന്തോ ഇവോ എന്നീ മോഡലുകളുമായാണ് പുതിയ ബലേനൊ മത്സരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates