Admission Open for AICTE-Approved Handloom and Textile Technology Diploma Course. 
Career

ഫാഷൻ, ടെക്സ്റ്റൈൽ മേഖലയിൽ ജോലി; കുറഞ്ഞ ചെലവിൽ ഹാൻഡ്‌ലൂം ഡിപ്ലോമ പഠിക്കാം,കോഴ്സ് കണ്ണൂരിൽ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂമിന്റെ കണ്ണൂർ ഉൾപ്പെടെ നാല് ക്യാംപസുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ടെക്നോളജി (DHTT) കോഴ്സിലേക്ക് അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

അതിവേഗം വളരുന്ന ഫാഷൻ, വസ്ത്ര നിർമാണ മേഖലകളിൽ മികച്ച തൊഴിൽ ഉറപ്പാക്കാൻ സഹായിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിൽ അഡ്മിഷൻ നേടാൻ അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂമിന്റെ കണ്ണൂർ ഉൾപ്പെടെ നാല് ക്യാംപസുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ടെക്നോളജി (DHTT) കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16.

മൂന്ന് വർഷത്തെ ഈ ഡിപ്ലോമ കോഴ്സിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) അംഗീകാരമുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. വിദ്യാർഥിയുടെ പ്രായം 15 വയസിനും 23 വയസിനും ഇടയിൽ ആയിരിക്കണം.

ഈ കോഴ്‌സ് ഹാൻഡ്‌ലൂം ടെക്‌നോളജി, ടെക്സ്റ്റൈൽ പ്രൊഡക്ഷൻ, ഫാബ്രിക് ഡിസൈൻ, വസ്ത്ര നിർമാണ സാങ്കേതിക വിദ്യ, മെഷീൻ ഓപ്പറേഷൻ, ഫൈബർ ടെക്നോളജി തുടങ്ങിയ മേഖലകളിൽ പഠനത്തോടൊപ്പം പ്രാക്ടിക്കൽ ട്രെയിനിങ്ങും വിദ്യാർഥികൾക്ക് ലഭിക്കും.

കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആകെ 40 സീറ്റുകളാണ് ഉള്ളത്. ഇതിൽ 30 സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവിൽ കോഴ്സ് പഠിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.

അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി വെബ്‌സൈറ്റ്‌ വഴിയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും, www.iihtkannur.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസയോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497-2835390 Website: www.iihtkannur.ac.in email: info@iihtkannur.ac.in

Admission Open for AICTE-Approved Handloom and Textile Technology Diploma Course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'മൗനി റോയ്‌യും ദിഷ പഠാനിയും തമ്മില്‍ ലെസ്ബിയന്‍ ബന്ധം, 100 കോടി ജീവനാംശം'; പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍

'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

പൗരത്വ നിയമങ്ങളിലെ ഭേദഗതി; ഈ അപേക്ഷകര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും, അറിയാം പുതിയ കേന്ദ്ര വിജ്ഞാപനം

SCROLL FOR NEXT