തിരുവനന്തപുരം: മുട്ടടയിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർത്ഥികൾക്കായി യു.ജി.സി നെറ്റ് പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങൾ എന്നിവയ്ക്കൊപ്പം ജനറൽ പേപ്പറിനും പ്രത്യേക പരിശീലന സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.
പരീക്ഷയിൽ മികച്ച പ്രകടനം കൈവരിക്കാനാവശ്യമായ മോഡൽ പരീക്ഷകൾ, പഠനസാമഗ്രികൾ, ക്ലാസ് റൂം പരിശീലനം, സംശയനിവാരണ സെഷനുകൾ എന്നിവയും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ,ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്.
കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 8547005087, 9495069307, 9400519491, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates