സിപിഎം നേതാവ് ആർ സഹദേവൻ അന്തരിച്ചു

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീർഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു
R Sahadevan
R Sahadevan
Updated on
1 min read

കൊല്ലം: പ്രമുഖ സിപിഎം നേതാവ് ആർ സഹദേവൻ അന്തരിച്ചു. 76 വയസ്സായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്കരോ​ഗത്തിന് ചികിത്സയിലായിരുന്നു. സിപിഎം കൊല്ലം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീർഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

R Sahadevan
ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

കശുവണ്ടി തൊഴിലാളി കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സഹദേവൻ. അഞ്ചൽ സെന്റ് ജോൺസ് കോളജ് പഠനകാലത്ത് എസ്‌എഫ്‌ഐയിലൂടെയാണ് സഹദേവൻ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ (കെ‌എസ്‌വൈ‌എഫ്) കൊട്ടാരക്കര താലൂക്കിലെ പ്രവർത്തകനായിരുന്നു.

R Sahadevan
ലീലയെ വെട്ടി ഇന്ദിര എഴുതിച്ചേര്‍ത്ത പേര്, ആന്‍റണിയുടെ കടുത്ത എതിര്‍പ്പും വിലപ്പോയില്ല, കെപി ഉണ്ണികൃഷ്ണന്‍റെ രാഷ്ട്രീയ യാത്ര ഇങ്ങനെ

മിച്ചഭൂമി സമരകാലത്ത് കർഷക തൊഴിലാളി യൂണിയന്റെ കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയായി പൊതുരം​ഗത്ത് നിറഞ്ഞുനിന്നു. സിപിഎം വെട്ടിക്കവല ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പാർട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

Summary

Former CPM Kollam district secretariat member and long-time Kottarakkara area committee secretary, R Sahadevan, passed away at a private hospital in Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com