AIIMS Nursing Officer Vacancies 2026: Apply Online for NORCET from February 24, Last Date March 16 ഫയൽ
Career

എയിംസിൽ നഴ്സിങ് ഓഫീസർ ഒഴിവുകൾ, നോർസെറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 24 മുതൽ അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 16 ആണ്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ പ്രശസ്ത മെഡിക്കൽ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഴ്സിങ് ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

നഴ്സിങ് ഓഫീസർ ഒഴിവുകളിലേക്കുള്ള നിയമനം നടത്തുന്നതിനായി എയിംസ് ഹ്രസ്വ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് പ്രകാരം നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്-10 ( നോർസെറ്റ്- NORCET 10 ) ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഫെബ്രുവരി 24 മുതൽ അപേക്ഷ സമർപ്പിക്കാം. എയിംസ് ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 16 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്-10 ( നോർസെറ്റ്- NORCET 10 )വിവരങ്ങൾ

തസ്തികയുടെ പേര്: നഴ്സിങ് ഓഫീസർ

ഒഴിവുകളുടെ എണ്ണം: ഇതുവരെ കണക്കാക്കിയിട്ടില്ല

യോഗ്യത

✤ബി എസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് / ബി എസ്‌സി നഴ്‌സിങ് / ജനറൽ നഴ്‌സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ

✤ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ/സംസ്ഥാന നഴ്‌സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലയിൽ നിന്ന് ബി എസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ് / ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ/സംസ്ഥാന നഴ്‌സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലയിൽ നിന്ന് ബിഎസ്‌സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്) / പോസ്റ്റ്-ബേസിക് ബി എസ്‌സി നഴ്‌സിങ്. സംസ്ഥാന / ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫായി രജിസ്റ്റർ ചെയ്തിരിക്കണം.

✤ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ബോർഡ് അല്ലെങ്കിൽ കൗൺസിൽ എന്നിവയിൽ നിന്ന് ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ. സംസ്ഥാന/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫായി രജിസ്റ്റർ ചെയ്തിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയം.

പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ

ശമ്പളം: 9300 – 34800 രൂപ സ്കെയിലിൽ + പ്രതിമാസം 4600 രൂപ ഗ്രേഡ് പേ

അപേക്ഷ സ്വീകരിച്ച് തുടങ്ങുന്ന തീയതി: ഫെബ്രുവരി 24 ( 24-02-2026)

അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 16 (16-03-2026) വൈകുന്നേരം അഞ്ച് മണി വരെ

അപേക്ഷാ ഫീസ്

ജനറൽ / ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക്: 3000 രൂപ

എസ്‌സി / എസ്ടി / ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവർക്ക് :2400 രൂപ

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ: അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.

പരീക്ഷാ രീതിയും തീയതികളും

കമ്പ്യൂട്ടർ അധിഷ്ഠത പരീക്ഷകളായിരിക്കും (സിബിടി) പ്രിലിമിനറി, മെയിൻസ് എന്നീ രണ്ട് ഘട്ടങ്ങളുണ്ടാകും.

സ്റ്റേജ് I: നോർസെറ്റ് (NORCET ) പ്രിലിമിനറി 2026 ഏപ്രിൽ 11, ശനിയാഴ്ച

സ്റ്റേജ് II: നോർസെറ്റ് (NORCET) മെയിൻസ് 2026 ഏപ്രിൽ 30, വ്യാഴാഴ്ച

ഔദ്യോഗിക വെബ്‌സൈറ്റ് : www.aiimsexams.ac.in

Job Alert: AIIMS invites online applications for Nursing Officer posts through NORCET. Registration begins February 24 and closes on March 16. Check eligibility and apply online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടി ജയിച്ചോ എന്നറിയാതെ എങ്ങനെ പാഠപുസ്തകം കൊടുക്കും?; ശിവന്‍കുട്ടിയാണോ ഇതൊക്കെ നിശ്ചയിക്കുന്നത്?'

വീട്ടില്‍ എത്ര സ്വര്‍ണം സൂക്ഷിക്കാം? രേഖകള്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും?

'തനിക്ക് നാണമില്ലേ, ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ധൈര്യമുണ്ടെങ്കിൽ കാണിക്ക്'; ശാന്തിവിളയോട് രേണു സുധി

ട്രീറ്റ്‌മെന്റ് ചെയ്തിട്ടും മുഖക്കുരുവിന് മാറ്റമില്ല? ഇതൊന്നു പരീക്ഷിക്കൂ

പകച്ച് പോയി ഓസ്‌ട്രേലിയ; നിലം തൊടീക്കാതെ പറത്തി സിംബാബ്‌വെ; ലോകകപ്പില്‍ വന്‍ അട്ടിമറി!

SCROLL FOR NEXT