Applications are invited for the appointment of 14 ST Promoters in Thrissur district on a daily-wage basis file
Career

തൃശൂരിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകൾ; അഭിമുഖം 28-ന്

ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ ജില്ലയിലെ 14 എസ്.ടി പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാർ ആശുപത്രികളിൽ എത്തുന്നവർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ള പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.

പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20-നും 40-നും മധ്യേയായിരിക്കണം.

ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നേഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. 2027 ജനുവരി 31 വരെയോ അല്ലെങ്കിൽ സംസ്ഥാനത്ത് പുതിയ പ്രൊമോട്ടർമാർ ചുമതല ഏൽക്കുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി.

താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ഈ മാസം 28ന് ആണ് കൂടിക്കാഴ്ച നടത്തുന്നത്. ഫോൺ- 0480 2960400, 0480 2706100.

Applications are invited for the appointment of 14 ST Promoters in Thrissur district on a daily-wage basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

'തൃണമൂൽ വിട്ട് മോദിക്കൊപ്പം ചേരാൻ ഉപദേശിച്ചത് പ്രണബ് മുഖർജി' ; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

രാവിലെ വർക്കൗട്ട്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ; ദിനചര്യ വെളിപ്പെടുത്തി ചാക്കോച്ചൻ; 'ഡ്രീം ലൈഫ്' എന്ന് കമന്റുകൾ

'വഞ്ചന ഇല്ലെങ്കില്‍ കുഴപ്പമില്ല'; ലിവ്-ഇന്‍ പങ്കാളിയുടെ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

'ഗുണ്ടൽപേട്ട് കയ്യേറി, കുടകിൽ തോന്ന്യവാസം'; മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ