Applications are now open for the post of Project Assistant at CUSAT meta ai
Career

കുസാറ്റ്: പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി/ എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ റൂസ പദ്ധതിയുടെ ഭാഗമായി ഡെവലപ്‌മെന്റ് ഓഫ് വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റംസ് എന്ന വിഷയത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് (ലെവൽ 1) ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി/ എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രതിമാസം 20000 രൂപയാണ് പ്രതിഫലം. വാട്ടർ സയൻസസ്, മെറ്റീരിയൽ സയൻസസ് , വാട്ടർ ട്രീറ്റ്മെന്റ് അനലൈസിസ്, അനലിറ്റിക്കൽ കെമിസ്ട്രി , മെറ്റീരിയൽ സയൻസ് എന്നീ വിഷയങ്ങളിൽ മുൻ പരിജയം അഭികാമ്യം.

ഉദ്യോഗാർത്ഥികൾ vsachari@cusat.ac.in / vsachariii@gmail.com/ profmadhugopal@gmail.com എന്ന വിലാസങ്ങളിൽ വിശദമായ ബയോഡാറ്റ ആഗസ്റ്റ് 21ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. സർട്ടിഫിക്കേറ്റും ഒറിജിനൽ അപേക്ഷയുടെ കോപ്പിയുമായി ആഗസ്റ്റ് 22ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495383342 എന്ന നമ്പറിൽ ബന്ധപെടുക.

job news: Applications are now open for the post of Project Assistant at CUSAT .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT