കേരളാ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ മെഡിക്കൽ പി ജി കോഴ്‌സുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. സർക്കാർ മേഖലയിൽ 900 സീറ്റും സാശ്രയമേഖലയിൽ 681 സീറ്റുമാണ് ഉള്ളത്. 2025ലെ നീറ്റ് പി ജി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് രജിസ്ട്രേഷന് അർഹതയുണ്ട്. കോഴ്സിന്റെ കാലാവധി മൂന്ന് വർഷമായിരിക്കും.
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം ബി ബി എസ് ബിരുദവും ഒരു വർഷത്തെ ഇന്റേൺഷിപ്പും ചെയ്തിരിക്കണം. നീറ്റ് പി ജി പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 1000 രൂപയും എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 500 രൂപയും ആയിരിക്കും.
പ്രവേശനം ലഭിക്കുന്നവർ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം സർക്കാർ നിർദേശിക്കുന്ന ആശുപത്രിയിൽ സീനിയർ റസിഡന്റ് ആയി സേവനമനുഷ്ഠിക്കണം. പ്രവേശന നടപടികൾക്കുള്ള വിജ്ഞാപനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷൻ ഉടൻ പ്രസിദ്ധികരിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.cee.kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates