Applications invited for apprenticeship in Indian Oil Corporation’s Marketing Division  Indian Oil Corporation
Career

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം

ഐടിഐ, ഡിപ്ലോമ,ബിരുദം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാകും പരിശീലനം ലഭിക്കുക. നിയമാനുസൃത സ്റ്റൈപ്പെൻഡും ലഭിക്കും. ​

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടെക്നിക്കൽ വിഭാഗത്തിലും നോൺ-ടെക്നിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ ഉള്ളത്. മഹാരാഷ്ട്ര, ഓയിൽ കോർപ്പറേഷന്റെ വെസ്റ്റേൺ റീജിയണിലാണ് അവസരം.

ഐടിഐ, ഡിപ്ലോമ,ബിരുദം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാകും പരിശീലനം ലഭിക്കുക. നിയമാനുസൃത സ്റ്റൈപ്പെൻഡും ലഭിക്കും. ​പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐയും അല്ലെങ്കിൽ പ്ലസ്‌ടുവിന് ശേഷം പ്ലസ്‌ടുവും സ്കിൽഡ് സർട്ടിഫിക്കറ്റ് നേടിയവർക്കും അപേക്ഷകൾ സമർപ്പിക്കാം.

അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദം പാസ് ആയവർക്ക് അപേക്ഷ നൽകാം. ഉയർന്ന യോഗ്യതയുള്ളവരുടെ അപേക്ഷ പരിഗണിക്കില്ല.

ഐടിഐക്കാർ apprenticeshipindia.gov.in എന്ന പോർട്ടലിലും ബിരുദ,ഡിപ്ലോമ യോഗ്യതയുള്ളവർwww.nats.education.gov.inൻ എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്ത ശേഷം വേണം അപേക്ഷകൾ സമർപ്പിക്കാൻ. www.iocl.com എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അപേക്ഷികൾ നൽകാനുള്ള അവസാന തീയതി സെപ്‌തംബർ 15 ആണ്.

Job news: Applications invited for apprenticeship in Indian Oil Corporation’s Marketing Division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT