Applications Invited for English Trainers under ‘Vijnana keralam’ Program special arrangement
Career

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുണ്ടോ?,എന്നാൽ അവസരമുണ്ട്

നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം

Author : സമകാലിക മലയാളം ഡെസ്ക്

വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും പരിശീലനം നൽകുന്നതിനും  ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ആണ് പരീശീലനം നൽകേണ്ടത്.

നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം. നവംബർ അവസാനവാരത്തോടുകൂടി പരിശീലനങ്ങൾ ആരംഭിക്കും.

ഇതിലേക്കായി  ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകാൻ പ്രാവീണ്യമുള്ള പരിശീലകരെ തിരഞ്ഞെടുക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായി പരിശീലനം നൽകി ഐ.ടി.ഐ./ പോളിടെക്നിക് അടിസ്ഥാനത്തിൽ വിന്യസിക്കും. അപേക്ഷിക്കുന്നതിന്: https://forms.gle/FA9BkTLPv28BCxgi6.

Job alert : Applications Invited for English Trainers under ‘Vijnanakeralam’ Program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT