Apply for Printing Technology Courses at Central Polytechnic College, Vattiyoorkavu @LabelsNLabeling
Career

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾ പഠിക്കാം; പത്താം ക്ലാസ് പാസായവർക്ക് അവസരം

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പാർട്ട് ടൈം) പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്ന കോഴ്‌സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പാർട്ട് ടൈം) പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്ന കോഴ്‌സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രൊസ്‌പെക്ടസും www.sittrkerala.ac.in, www.polyadmission.org എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്.

പുരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 7 വൈകിട്ട് 4ന് മുൻപായി സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Apply for Printing Technology Courses at Central Polytechnic College, Vattiyoorkavu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ഒരു കഷണം പുല്ലിന് 43,000 രൂപ! ലോകകപ്പ് ഫൈനൽ മൈതാനവും ഫിഫ 'മുറിച്ച്' വിൽക്കുന്നു

ഇത്തരം ആപ്പുകള്‍ ഫോണിലുണ്ടോ? നിങ്ങളുടെ അക്കൗണ്ട് കാലിയാകും, ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

'തെരഞ്ഞെടുപ്പിന് ശേഷം 'ജന നായകൻ' ടൈറ്റിൽ കാർഡിൽ 'മുഖ്യമന്ത്രി വിജയ്' എന്നു വരുമെന്ന് പറഞ്ഞത് സത്യമായി'; അപ്ഡേറ്റുമായി വിജയ്

'മോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തത് എന്തുകൊണ്ട്? ' ന്യൂസിലന്‍ഡ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ