സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CRPF)-ൽ പാരാ മെഡിക്കൽ സ്റ്റാഫ് തസ്തികകളിൽ നിയമനം. ഫാർമസിസ്റ്റ്,എക്‌സ്-റേ ടെക്നീഷ്യൻലാബ് ടെക്നീഷ്യൻ തസ്തികകളിലായി ആകെ 24 ഒഴിവുകളാണുള്ളത്. യോഗ്യരായ പുരുഷ-വനിത ഉദ്യോഗാർഥികൾക്ക് ജൂൺ 8 മുതൽ ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
എഎസ്ഐ (ഫാർമസിസ്റ്റ്) – 18 ഒഴിവുകൾ
എഎസ്ഐ (എക്‌സ്-റേ ടെക്നീഷ്യൻ) – 1 ഒഴിവ്
എഎസ്ഐ (ലാബ് ടെക്നീഷ്യൻ) – 5 ഒഴിവുകൾ
എഎസ്ഐ (ഫാർമസിസ്റ്റ്)
അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.
കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഫാർമസിയിൽ ഡിപ്ലോമയോ ഡിഗ്രിയോ നേടിയിരിക്കണം.
1948ലെ ഫാർമസി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് ആയിരിക്കണം.
എഎസ്ഐ (എക്‌സ്-റേ ടെക്നീഷ്യൻ)
അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.
കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് റേഡിയോഗ്രഫിയിൽ 2 വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.
എഎസ്ഐ (ലാബ് ടെക്നീഷ്യൻ)
സയൻസ് വിഷയത്തോടെ അംഗീകൃത ബോർഡിൽ/സർവകലാശാലയിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം.
കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ (MLT) 2 വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.
പ്രായപരിധി
മൂന്ന് തസ്തികകൾക്കും ഒരേ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 2026 ജൂലൈ 7-ന് അപേക്ഷകന്റെ പ്രായം 18 മുതൽ 28 വയസ് വരെയായിരിക്കണം. സർക്കാർ ചട്ടങ്ങൾ പ്രകാരം എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും പ്രായ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), ഡോക്യുമെന്റ് പരിശോധന, ബേസിക് വൊക്കേഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (BVAT), മെഡിക്കൽ പരിശോധന എന്നിവയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates