Apply Now for Degree Honours Programmes in IHRD Colleges. 
Career

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം

അടൂർ, ധനുവച്ചപുരം, കലഞ്ഞൂർ, കാർത്തികപ്പള്ളി, കൊട്ടാരക്കര, കുണ്ടറ, മാവേലിക്കര, പെരിശ്ശേരി എന്നിവിടങ്ങളിളാണ് കോളജുകൾ ഉള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്നതും കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ അപ്ലൈഡ് സയൻസ് കോളേജുകളിലെ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടൂർ, ധനുവച്ചപുരം, കലഞ്ഞൂർ, കാർത്തികപ്പള്ളി, കൊട്ടാരക്കര, കുണ്ടറ, മാവേലിക്കര, പെരിശ്ശേരി എന്നിവിടങ്ങളിളാണ് കോളജുകൾ ഉള്ളത്. കോളേജുകൾക്ക് നേരിട്ട് പ്രവേശനം നൽകാവുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.

അപേക്ഷകൾ admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. പൊതുവിഭാഗം വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്. അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ വീതം നൽകണം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് രജിസ്ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളജിനും 50 രൂപ വീതവുമാണ്.

അപേക്ഷകൾ ജൂൺ 8 രാവിലെ 10 മണി മുതൽ SBI Collect മുഖേന ഫീസ് അടച്ച് സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫീസ് അടച്ചതിന്റെ തെളിവ് എന്നിവ പ്രവേശന സമയത്ത് തെരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്കായി IHRD Official Website സന്ദർശിക്കാം.

ബന്ധപ്പെടേണ്ട നമ്പറുകൾ: അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374), കലഞ്ഞൂർ  (04734-292350, 8547005024), കാർത്തികപ്പള്ളി (0479-2485370, 8547005018), കൊട്ടാരക്കര (0474-2424444, 9447096808),  കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494, 8547005046), പെരിശ്ശേരി (8547005006), 

Apply Now for Degree Honours Programmes in IHRD Colleges.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

'ചിരിയുടെ മണവാളന്‍'; 'സലിം കുമാര്‍ നിഖണ്ഡു'വും ചിരിതോരാത്ത ഡയലോഗുകളും

'വിജയ് 3 മാസം തികച്ച് ഭരിക്കില്ല'; ടിവികെ സര്‍ക്കാരിന്റെ സ്ഥിരത ചോദ്യം ചെയ്ത് സ്റ്റാലിന്‍

കേരളത്തിന്റേത് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട 'വിചിത്ര' രാഷ്ട്രീയ സംസ്കാരം; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

ഒലിച്ചുപോയത് ഒന്നേകാല്‍ ലക്ഷം കോടി, ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 43,000 കോടി

SCROLL FOR NEXT