

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമനം നടത്താൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് അവസരം.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.
1. വകുപ്പ് : ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്
2. ഉദ്യോഗപ്പേര് : ഓഫീസ് അറ്റൻഡന്റ് (പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം)
3. ശമ്പള നിരക്ക് : ₹ 23,000 - 50,200/-
4. ഒഴിവുകളുടെ എണ്ണം : 05 (അഞ്ച്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം (പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം)
6. പ്രായപരിധി : 18-45.
7. യോഗ്യത:- എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം
9. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി : 01.07.2026, ബുധനാഴ്ച രാത്രി 12 മണി വരെ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-05/noti-35-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates