Appointment on deputation basis at the Transit Home in Alappuzha file
Career

ആലപ്പുഴയിലെ ട്രാൻസിറ്റ് ഹോമിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം

സെക്യൂരിറ്റി ചീഫ് തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അപേക്ഷ നൽകാം

സമകാലിക മലയാളം ഡെസ്ക്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിലെ മുൻസിപ്പൽ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന ട്രാൻസിറ്റ് ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

സെക്യൂരിറ്റി ചീഫ് (വനിത), സെക്യൂരിറ്റഇ പേഴ്സൺ (വനിത) എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുക.

സെക്യൂരിറ്റി ചീഫ് തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്.  സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അപേക്ഷ നൽകാം

സെക്യൂരിറ്റി പേഴ്സണൽ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: പൊലീസ് വകുപ്പിലെ വനിത സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം. പ്രസ്തുത തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപ പത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25 നകം അപേക്ഷ സമർപ്പിക്കണം.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരെയും വിവിധ കേസുകളിൽ അകപ്പെട്ട് പരോൾ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാരായ വനിതകൾക്കും കുട്ടികൾക്കുമായി സർക്കാർ ഒരുക്കിയിരിക്കുന്ന ഇടമാണ് ട്രാൻസിറ്റ് ഹോം.

Job news: Appointment on deputation basis at the Transit Home in Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT