Arogyakeralam Invites Applications for Multiple Posts in Malappuram District, Apply Before June 9 
Career

ആരോഗ്യകേരളം: മലപ്പുറം ജില്ലയിൽ നിരവധി ഒഴിവുകൾ, അവസാന തീയതി ജൂൺ 9

ഒഫ്താൽമിക് അസിസ്റ്റന്റ്, സീനിയർ ട്യൂബർക്കുലോസിസ് ലബോറട്ടറി സൂപ്പർവൈസർ (STLS), സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ (STS), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ആരോഗ്യകേരളം മലപ്പുറം ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റിയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഫ്താൽമിക് അസിസ്റ്റന്റ്, സീനിയർ ട്യൂബർക്കുലോസിസ് ലബോറട്ടറി സൂപ്പർവൈസർ (STLS), സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ (STS), ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 9

ഒഴിവുകൾ

ഒഫ്താൽമിക് അസിസ്റ്റന്റ്

  • പ്ലസ് ടു സയൻസ് യോഗ്യതയ്ക്കൊപ്പം ഒഫ്താൽമിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കിൽ ഒപ്റ്റോമെട്രി ബിരുദവും ആവശ്യമാണ്.

  • ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം

  • പ്രായപരിധി 40 വയസ്സ്.

  • പ്രതിമാസ ശമ്പളം 17,000 രൂപ.

സീനിയർ ട്യൂബർക്കുലോസിസ് ലബോറട്ടറി സൂപ്പർവൈസർ (STLS)

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ ഡിപ്ലോമയോ ആവശ്യമാണ്.

  • കംപ്യുട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് എന്നിവ നിർബന്ധമാണ്.

  • എൻ.ടി.ഇ.പി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

  • ശമ്പളം 20,500 രൂപ.

സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ (STS)

  • ബിരുദം അല്ലെങ്കിൽ സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് യോഗ്യത വേണം.

  • കംപ്യുട്ടർ പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ് എന്നിവ നിർബന്ധമാണ്.

  • ശമ്പളം 20,500 രൂപ.

ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്

  • ബി.എ.എസ്.എൽ.പി ബിരുദം വേണം

  • ആർ.സി.ഐ രജിസ്ട്രേഷൻ ആവശ്യമാണ്.

  • മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

  • ഒരു ഒഴിവാണ് ഉള്ളത്.

  • പ്രതിമാസ ശമ്പളം 30,000 രൂപ.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്

  • പരീക്ഷാ ഷോർട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

  • മലപ്പുറം ജില്ലയിലെ ഏത് സ്ഥാപനത്തിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2020/04.PDF

Arogyakeralam Invites Applications for Multiple Posts in Malappuram District, Apply Before June 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

ഫോൺകോൾ വിവാദം: സുജിത് ദാസിന് എതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി

'എവിടെയും പോയി ഇനി പാടരുതെന്ന് ​ഗവർണർ പറഞ്ഞു, മന്ത്രിയായി പാടി കുളമായാൽ കൂടുതൽ പ്രശ്നമാണ്'; വിഷ്ണുനാഥിനൊപ്പം ഡ്യൂറ്റ് പാടി ശരത്

'യുഡിഎഫ് സര്‍ക്കാര്‍ തിരുത്തി; എല്‍ഡിഎഫ് നിലപാടിന്റെ വിജയം'; കുറിപ്പുമായി റിയാസ്

SCROLL FOR NEXT