Bank of Baroda Opens 2,700 Apprentice Posts Nationwide  file
Career

ബാങ്ക് ഓഫ് ബറോഡയിൽ വൻ അവസരം; കേരളത്തിൽ 52 ഒഴിവുകൾ

ഓൺലൈൻ പരീക്ഷ, രേഖാപരിശോധന, പ്രാദേശിക ഭാഷാപരീക്ഷ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബാങ്കിങ് മേഖലയിൽ മേഖലയിൽ കരിയർ തുടങ്ങാനുള്ള നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ബാങ്ക് ഓഫ് ബറോഡയിൽ അവസരമുണ്ട്. 2,700 അപ്രന്റിസ് തസ്തികകളിലേക്ക് ബാങ്ക് ഓഫ് ബറോഡയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കുള്ള ട്രെയിനിങ്ങിനായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 20 മുതൽ 28 വയസ്സുവരെ. ഉദ്യോഗാർത്ഥികൾക്ക് എൻ എ പി എസ് (National Apprenticeship Promotion Scheme) അല്ലെങ്കിൽ എൻ എ ടി എസ് (National Apprenticeship Training Scheme) പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ 52 ഒഴിവുകൾ ഉണ്ട്‌.

ഓൺലൈൻ പരീക്ഷ, രേഖാപരിശോധന, പ്രാദേശിക ഭാഷാപരീക്ഷ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പരിശീലനകാലയളവിൽ പ്രതി മാസം 15,000 രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 01 ഡിസംബർ 2025. കൂടുതൽ വിവരങ്ങൾക്കും https://bankofbaroda.bank.in/ സന്ദർശിക്കുക.

Job alert: Bank of Baroda Announces 2,700 Apprentice Vacancies Across India, Including 52 in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനം; സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ; മരണം 15

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം

SCROLL FOR NEXT