BECIL announces recruitment for Medical Lab Technician and Perfusionist posts; applications must be sent by post before April 27. BECIL
Career

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

ഡൽഹി എൻസിആറിലെ സെൻട്രൽ ഗവൺമെന്റ് ആശുപത്രിയിലാണ് മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവുകളുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡി (ബിഇസിഐഎൽ- BECIL)ന് കീഴിൽ മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ മിനി നവരത്ന സ്ഥാപനമാണ് ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്.

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ 28 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യതയും താൽപ്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ഏപ്രിൽ 27 ആണ്.

ഡൽഹി എൻസിആറിലെ സെൻട്രൽ ഗവൺമെന്റ് ആശുപത്രിയിൽ ആണ് മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവുകളുള്ളത്.

തസ്തികയും യോഗ്യതയും

മെഡിക്കൽ ലാബ് ടെക്നീഷ്യൻ (MLT) തസ്തികകൾക്ക്:

(i) അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ബി എസ്‌സി

(ii) അഭികാമ്യം: ഹീമോഡയാലിസിസ് യൂണിറ്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു വർഷത്തെ പരിചയം.

പെർഫ്യൂഷനിസ്റ്റ് തസ്തിക:

(i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ്‌സി ബിരുദം

(ii) പെർഫ്യൂഷൻ ടെക്‌നോളജിയിൽ സർട്ടിഫിക്കേഷൻ (അസോസിയേഷൻ ഓഫ് തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജൻ ഓഫ് ഇന്ത്യ പോലുള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/അസോസിയേഷൻ/അതോറിറ്റി നൽകുന്നത്),

ക്ലിനിക്കൽ പെർഫ്യൂഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

(iii) അഭികാമ്യം: ക്ലിനിക്കലിൽ പ്രവൃത്തി പരിചയം.

ഒഴിവുകളുടെ എണ്ണം തസ്തിക തിരിച്ച്

മെഡിക്കൽ ലാബ് ടെക്നീഷ്യൻ (MLT)

ഒഴിവുകളുടെ എണ്ണം :26

പെർഫ്യൂഷനിസ്റ്റ്

ഒഴിവുകളുടെ എണ്ണം: 02

ആകെ: 28

പ്രായപരിധി തസ്തിക അനുസരിച്ച്

മെഡിക്കൽ ലാബ് ടെക്നീഷ്യൻ (MLT) :21 മുതൽ 35 വയസ്സ് വരെ

പെർഫ്യൂഷനിസ്റ്റ് : 40 വയസ്സ്

അപേക്ഷാ ഫീസ് : 295 രൂപ (എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല)

തസ്തികയും ശമ്പളവും

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ (MLT): 40,710 രൂപ

പെർഫ്യൂഷനിസ്റ്റ് പ്രതിമാസം : 40,710 രൂപ

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

അപേക്ഷ സമർപ്പിക്കേണ്ട രീതി: അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അടക്കം സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്ന കവറിന് മുകളിൽ “Advertisement No. 546” and “Post Applied For ………………….”.എന്നും എഴുതിയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഏപ്രിൽ 27 വൈകുന്നേരം ആറ് മണി

അപേക്ഷ അയക്കേണ്ട വിലാസം:

Broadcast Engineering Consultants India Limited (BECIL),

BECIL BHAWAN,

C-56/A-17,

Sector-62,

Noida – 201307 (U.P.)

അപേക്ഷ സംബന്ധിച്ച വിജ്ഞാപനം വായിക്കുന്നതിനും അപേക്ഷ ഫോം ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക

Job Alert: Broadcast Engineering Consultants India Limited (BECIL) invites applications for Medical Lab Technician and Perfusionist posts. Candidates must apply via post, with applications to be received by April 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റിസ്റ്റ് ബാൻഡ് വേണം, മൊബൈല്‍ പാടില്ല'; ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

രണ്ട് ഭാഗവും ഒന്നിച്ച് എടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്, റാം മുടങ്ങിയതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തി ജീത്തു ജോസഫ്

ഹർദിക് പാണ്ഡ്യയ്ക്ക് നിർണായകം; കര കയറാൻ മുംബൈ ഇന്ത്യൻസ്, ജയം തുടരാൻ ഗുജറാത്ത്

ലൈംഗികാതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടല്‍; കെഎസ്‌യു ജില്ലാ അധ്യക്ഷന്‍

വീണ്ടും കുതിച്ച് എണ്ണവില, 95 ഡോളര്‍ കടന്നു; രൂപയ്ക്ക് 13 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും 'ഗ്രീന്‍'

SCROLL FOR NEXT