Bharat Electronics Limited BEL Project Engineer recruitment notification in Kerala BEL
Career

ഭെല്ലിൽ പ്രോജക്ട് എൻജിനീയർ ആകാൻ അവസരം, ഒഴിവുകൾ കേരളത്തിൽ

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബി ഇ/ബി ടെക്/ബി എസ്‌സി എൻജിനീയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

പ്രതിരോധ വകുപ്പിന് കീഴിലുള്ള നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് (BEL) ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ I തസ്തികകളിലെ ഒഴിവുകൾ നികത്തുതിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിവിധ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഭെല്ലി​ന്റെ കേരളത്തിലെ പ്രോജക്ടിലേക്കാണ് എല്ലാ നിയമനങ്ങളും നടത്തുന്നത്.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഭെല്ലി (BEL )ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒമ്പത് (09-03-2026) ആണ്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ

തസ്തികയുടെ പേര് : പ്രോജക്ട് എഞ്ചിനീയർ-I

യോഗ്യത :

AICTE/UGC അംഗീകൃത കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ടെലികമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്,ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്,ഇൻഫർമേഷൻ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി,ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ

തുടങ്ങിയ വിഷയങ്ങളിൽ ബി ഇ/ബി ടെക്/ബി എസ്‌സി എൻജിനീയറിങ് (നാല് വർഷത്തെ കോഴ്‌സ്).

പ്രായപരിധി: 32 വയസ്സ് (2026 ഫെബ്രുവരി 01 അടിസ്ഥാനമാക്കി)

ഒബിസി (എൻസിഎൽ) വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് വർഷവും എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷവും പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷവും ഇളവ് ലഭിക്കും.

നിയമന രീതി, ശമ്പളം, അലവൻസുകൾ എന്നിവ

നിയമനരീതി :

മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. പിന്നീട് പ്രോജക്ട് ആവശ്യകത അനുസരിച്ച് ഒരു വർഷം കൂടി നീട്ടി നൽകാം. പരമാവധി നാല് വർഷത്തേക്ക് ആയിരിക്കും നിയമനം.

ശമ്പളം:

ആദ്യ വർഷം പ്രതിമാസം 40,000 രൂപ സമാഹൃത വേതനം വേതനം.

വാർഷിക വർദ്ധന; കരാറിന്റെ ഓരോ വർഷത്തിലും (പരമാവധി 4 വർഷത്തെ കാലാവധി വരെ) പ്രതിവർഷം 5,000 രൂപയുടെ വർദ്ധനവ്.

അലവൻസ്: ഇൻഷുറൻസ് പ്രീമിയം, വസ്ത്ര അലവൻസ്, തയ്യൽ ചാർജുകൾ, ഫുട്‌വെയർ അലവൻസ് എന്നിവയ്ക്ക് പ്രതിവർഷം 12,000 രൂപ സമാഹൃത തുക.

ഏരിയ അലവൻസ്: ഏകീകൃത വേതനത്തിന്റെ 10% (യൂണിറ്റ്/റീജിയണൽ ഓഫീസ് ലൊക്കേഷനുകൾക്ക് പുറത്തുള്ള പോസ്റ്റിങ്ങുകൾക്ക്).

റീട്ടൻഷൻ ബോണസ്: പൂർത്തിയാക്കിയ വർഷത്തിന് 25,000 രൂപ വീതം (4 വർഷത്തെ കാലാവധിയുടെ അവസാനം നൽകും, ആകെ 1,00,000 രൂപ ലഭിക്കും).

ഒഴിവുകളുടെ എണ്ണം : 12

അപേക്ഷാ ഫീസ് :

എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല

മറ്റ് വിഭാഗങ്ങൾക്ക് - 400 രൂപ+ 18% ജി എസ് ടി

അപേക്ഷാ ഫീസ് എസ് ബി ഐയിൽ ഓൺലൈനായി അടയ്ക്ക്ണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ഒമ്പത്

അപേക്ഷ സമർപ്പിക്കുന്നതിന് ഭെൽ വെബ് സൈറ്റിൽ കയറി ക്യു ആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള ലിങ്ക് ഇവിടെ കാണാം.

വിജ്ഞാപനം ഇവിടെ വായിക്കാം.

Job Alert: Bharat Electronics Limited (BEL) has announced Project Engineer vacancies in Kerala. Eligible candidates can apply online before March 9. Check eligibility, salary, and application details here

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

വെള്ളപ്പൊക്കത്തിൽഎൻജിൻകേട്ടാൽകാർഇൻഷുറൻസ്കിട്ടുമോ?

'ഇന്ത്യയെ ഇസ്ലാമിക് രാജ്യമാക്കും; മരിച്ചാലും ബീഫ് കഴിക്കില്ല'; വിവാദ രംഗങ്ങളുമായി 'കേരള സ്റ്റോറി 2' ട്രെയിലര്‍

കോടതി അലക്ഷ്യം: കേരള വി സി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

'ഷോലെ' തിരക്കഥാകൃത്ത്; സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ ആശുപത്രിയിൽ

SCROLL FOR NEXT