BHEL Tiruchirappalli Recruitment 380 Vacancies for ITI Candidates  
Career

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ

ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ (BHEL) തിരുച്ചിറപ്പള്ളി യൂണിറ്റിൽ 2026-27 വർഷത്തെ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 380 ഒഴിവുകളാണുള്ളത്. ഐ ടി ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12.

ഒഴിവുകളുടെ വിവരങ്ങൾ

  • ഫിറ്റർ : 125

  • വെൽഡർ : 115

  • കോപ്പ (COPA): 45

  • ഇലക്ട്രീഷ്യൻ : 30

  • ടർണർ : 20

  • മെഷിനിസ്റ്റ്: 20

  • മോട്ടോർ മെക്കാനിക് : 12

  • ഇൻസ്ട്രുമെന്റ് മെക്കാനിക് : 7

  • മെക്കാനിക് ആർ & എസി: 6

സ്റ്റൈപന്റ്

  • ഫിറ്റർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മോട്ടോർ മെക്കാനിക്, ആർ & എസി: 11,040 രൂപ പ്രതിമാസം


  • വെൽഡർ, കോപ്പ: 10,560 രൂപ പ്രതിമാസം

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത റഗുലർ ഐ.ടി.ഐ (ITI) കോഴ്സ് പൂർത്തിയാക്കിയവരുമായിരിക്കണം (വെൽഡർ ട്രേഡിന് NCVT മാത്രം).

പ്രായപരിധി (2025 ജൂലൈ 1 അനുസരിച്ച്): 18 മുതൽ 27 വയസ്സ് വരെ. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PWD) 10 വർഷവും ഇളവ് ലഭിക്കും

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ആദ്യം കേന്ദ്ര ഗവൺമെന്റിന്റെ www.apprenticeshipindia.gov.in (RDSDE/NAPS) പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

അതിനുശേഷം ബി.എച്ച്.ഇ.എൽ തിരുച്ചിറപ്പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://trichy.bhel.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://trichy.bhel.com/tms/app_pro/index.jsp

BHELTiruchirappalli Recruitment 515 Vacancies for ITI Candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു