BPCL Recruitment 2026 Apply for 250 Junior Executive and Secretary Posts Before May 17 BPCL/x
Career

ഭാരത് പെട്രോളിയത്തിൽ അവസരം, 250 ഒഴിവുകൾ, ഡിപ്ലോമ മുതൽ സി.എ വരെ യോഗ്യത; അവസാന തീയതി മെയ് 17

ഡിപ്ലോമ മുതൽ ഇന്റർ സി.എ / ഇന്റർ സി.എം.എ വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.

Author : സമകാലിക മലയാളം ഡെസ്ക്

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി, അസ്സോസിയേറ്റ് എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികളിലാണ് നിയമനം നടത്തുന്നത്. അകെ 250 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ മുതൽ ഇന്റർ സി.എ / ഇന്റർ സി.എം.എ വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്) – 175 ഒഴിവുകൾ

  • ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) – 25 ഒഴിവുകൾ

  • ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്) – 10 ഒഴിവുകൾ

  • സെക്രട്ടറി ബിപിസിഎൽ – 8 ഒഴിവുകൾ

  • അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) – 30 ഒഴിവുകൾ

  • അസോസിയേറ്റ് എക്സിക്യൂട്ടീവ് – 2 ഒഴിവുകൾ

  • ആകെ ഒഴിവുകൾ – 250

യോഗ്യതയും ഒഴിവുകളും

ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്)

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എൻജിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ

  • പ്രവൃത്തി പരിചയം: POL ടെർമിനൽ/ഡിപ്പോ, LPG ബോട്ട്ലിംഗ് പ്ലാന്റ്, പൈപ്പ്‌ലൈൻ, റിഫൈനറി, പെട്രോകെമിക്കൽ മേഖലകൾ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.

  • ഇതിൽ കുറഞ്ഞത് 1 വർഷം മാനേജീരിയൽ/സൂപ്പർവൈസറി ചുമതലയിലായിരിക്കണം.

ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 55% മാർക്കോടെ + ഇന്റർ CA / ഇന്റർ CMA.

  • പ്രവൃത്തി പരിചയം: ഫിനാൻസ് വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.

ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്)

  • യോഗ്യത: ബി.കോം / ബി.ബി.എ / ബി.എസ്.സി / ബി.എം.എസ് / ബി.എച്ച്.എം കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം.

  • പ്രവൃത്തി പരിചയം: കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം. അതിൽ കുറഞ്ഞത് 3 വർഷം ഫെസിലിറ്റി മാനേജ്മെന്റ് / QSR / റീട്ടെയിൽ / ഹോസ്പിറ്റാലിറ്റി മേഖലയിൽ ആയിരിക്കണം.

സെക്രട്ടറി ബിപിസിഎൽ

  • യോഗ്യത: പത്താം ക്ലാസ് + പ്ലസ് ടു + 3 വർഷത്തെ ബിരുദം. ഓരോ ഘട്ടത്തിലും കുറഞ്ഞത് 55% മാർക്ക് ആവശ്യമാണ്.

  • പ്രവൃത്തി പരിചയം: സെക്രട്ടറി / സെക്രെട്ടേറിയൽ അസിസ്റ്റന്റ് അല്ലെങ്കിൽ സമാന തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.

അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)

  • യോഗ്യത: കെമിസ്ട്രിയിൽ എം.എസ്.സി കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം.

  • പ്രവൃത്തി പരിചയം: പെട്രോളിയം / ഓയിൽ & ഗ്യാസ് / പെട്രോ കെമിക്കൽ / കെമിക്കൽ ഇൻഡസ്ട്രി ലബോറട്ടറിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.

അസോസിയേറ്റ് എക്സിക്യൂട്ടീവ്

  • യോഗ്യത: ഹിന്ദിയിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം + പ്ലസ് ടു അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

  • പ്രവൃത്തി പരിചയം: വിവർത്തന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.

BPCL Recruitment 2026 Apply for 250 Junior Executive and Secretary Posts Before May 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്

രാത്രി ഭക്ഷണത്തിന് ശേഷം ഇവ ശീലിക്കാം,ദഹനം മെച്ചപ്പെടും

ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല, സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വഴങ്ങി ചര്‍ച്ചകള്‍ക്കില്ല: ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍

'ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളെ പകർത്തുന്ന തൊഴിലാണ് ഞാൻ ചെയ്യുന്നത്- എന്ന് പറഞ്ഞയാൾ'; രഘു റായ്‌യെ അനുസ്മരിച്ച് സംവിധായകൻ

'കിയാരയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് ആരാധകന്‍; നടി അന്ന് ഏഴ് മാസം ഗര്‍ഭിണി'; വെളിപ്പെടുത്തി ബോഡി ഗാര്‍ഡ്

SCROLL FOR NEXT