BRIC-RGCB PhD Admission 2026 Apply for Biotechnology Programmes Before May 10 @RGCB_Trivandrum
Career

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ബയോടെക്നോളജിയിലെ വിവിധ മേഖലകളിലായാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10.

Author : സമകാലിക മലയാളം ഡെസ്ക്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (BRIC-RGCB) 2026 ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ പിഎച്ച്‌.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജിയിലെ വിവിധ മേഖലകളിലായാണ് പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10.

യോഗ്യത

  • ലൈഫ് സയൻസ്, അഗ്രികൾച്ചറൽ, എൻവയോൺമെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസ് എന്നിവയിലോ അനുബന്ധ വിഷയങ്ങളായ ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, കെമിസ്ട്രി, മൈക്രോബയോളജി എന്നിവയിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പി.ജി ബിരുദമോ, കുറഞ്ഞത് 75 ശതമാനം മാർക്കോടെ നാല് വർഷ ബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.

  • വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള തത്തുല്യ യോഗ്യതയും അംഗീകരിക്കും.

  • എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 5 ശതമാനം മാർക്ക് ഇളവ് ലഭിക്കും. കേന്ദ്ര സർക്കാർ നൽകുന്ന UGC, CSIR, ICMR, DBT അല്ലെങ്കിൽ മറ്റ് ദേശീയ മത്സര ഫെല്ലോഷിപ്പുകളിലേതെങ്കിലും സാധുവായ JRF (5 വർഷം) ഉണ്ടായിരിക്കണം.

  • അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി പ്രകാരം പ്രായം 28 വയസിന് താഴെയായിരിക്കണം.

  • എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 5 വർഷവും OBC (Non-Creamy Layer) വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷ ഫീസ്

  • ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

  • അപേക്ഷ ഫീസ് 500 രൂപയാണ്.

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘SB Collect’ വഴി പേയ്മെന്റ് ഘട്ടത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി ഫീസ് അടയ്ക്കണം.

പ്രധാന തീയതികൾ

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മെയ് 10 വൈകിട്ട് 5 മണി.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ പട്ടിക മെയ് 13ന് (ബുധൻ) പ്രസിദ്ധീകരിക്കും.

  • അഭിമുഖം ജൂൺ 15, 16, 17 തീയതികളിൽ (തിങ്കൾ, ചൊവ്വ, ബുധൻ) നടക്കും.

  • അന്തിമ ഫലം ജൂൺ 22ന് പ്രഖ്യാപിക്കും.

  • തെരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾ 2026 ഓഗസ്റ്റ് 2ന് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണം.

  • പി.എച്ച്.ഡി പ്രോഗ്രാം 2026 ഓഗസ്റ്റ് 3 (തിങ്കൾ) ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://rgcb.res.in/phdadmission-Aug2026/

BRIC-RGCB PhD Admission 2026 Apply for Biotechnology Programmes Before May 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി; പുതിയ വാഹനം സ്വന്തമാക്കും

'കരാര്‍ വൈകിപ്പിക്കുന്നു, ഇറാന്‍ വലിയ വില നല്‍കേണ്ടിവരും'; വീണ്ടും ഭീഷണിയുമായി ട്രംപ്

മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; 'ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്'; കുറിപ്പുമായി പൊലീസ്

മട്ടന്നൂരില്‍ ബൈക്കിന് പിറകില്‍ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

SCROLL FOR NEXT