Government Engineering College, Idukki GECI
Career

ഇടുക്കി പൈനാവിലെ ഗവൺമെ​​ന്റ് എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സ്

വിവിധ കോളേജുകളിലെ വിവിധ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി ഗവൺമെ​ന്റ് എൻജിനീയറിങ് കോളേജിൽ പുതിയ കോഴ്സ് ആരംഭിക്കാൻ അനുമതിലഭിച്ചു. ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സാണ് പുതുതായി ആരംഭിക്കുന്നത്.

സർക്കാർ അംഗീകാരം, എഐസിടിഇ അംഗീകാരം, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ എന്നിവ കോഴ്സിന് ലഭിച്ചു. 30 വിദ്യാർഥികൾക്ക് ഈ കോഴ്സിൽ പ്രവേശനം ലഭിക്കും.

വിവിധ കോളേജുകളിൽ വിവിധ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ്

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്

2025-26 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാനതീയതി: 2025 ഓഗസ്റ്റ് 18.

കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

ബി സി എ / ബി ബി എ

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ച് കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാന തീയതി: 2025 ഓഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Education News:The B.Tech Robotics and Artificial Intelligence course at Idukki Government Engineering College has got government approval, AICTE approval, and Kerala Technical University affiliation. 30 students will be admitted to this course.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT