

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐഐഎം)ലെ, പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽതല മാനേജ്മെന്റ് കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ ( കോമൺ അഡ്മിഷൻ ടെസ്റ്റ് -കാറ്റ്) 2025,യ്ക്ക് സെപ്തംബർ 13 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. iimcat.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 30-നാണ് പൊതുപ്രവേശന പരീക്ഷ നടത്തുക. 2026 ജനുവരി ആദ്യാവരത്തിൽ ഫലം പ്രസിദ്ധീകരിക്കും.
അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്‌ഗയ, കൊൽക്കത്ത, ഇൻഡോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നിങ്ങനെ 21 ഐഐഎമ്മിലെ പ്രവേശനമാണ് കാറ്റിന്റെ പരിധിയിൽ മുഖ്യമായും വരുന്നത്.
പ്രോഗ്രാമുകൾ പിജി തലത്തിൽ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പിജിപി), വിവിധ സ്പെഷ്യലൈസേഷനുകളിലെ പിജിപി, എക്സിക്യുട്ടീവ് പിജിപി, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ), മാസ്റ്റർ ഓഫ് സയൻസ്, എക്സിക്യുട്ടിവ് എംബിഎ, ബ്ലൻഡഡ് എംബിഎ, വിവിധ സ്പെഷ്യലൈസേഷനുകളിലെ എംബിഎ കളിലൊരു കോഴ്സ് ഏതെങ്കിലും ഐ ഐ എമ്മിൽ ഉണ്ടാകും.
പിജി തലത്തിലുള്ള ചില സ്പെഷ്യലൈസേഷനുകൾ അഗ്രിബിസിനസ് മാനേജ്മെന്റ്, ഫുഡ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെന്റ്, അനലറ്റിക്സ്, ബിസിനസ് അനലറ്റിക്സ്, അഡ്വാൻസ്ഡ് ബിസിനസ് അനലറ്റിക്സ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, ഡിജിറ്റൽ ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ്, ഓപ്പറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സസ്റ്റൈനബിളിറ്റി മാനേജ്മെന്റ്, ടൂറിസം മാനേജ്മെന്റ്, ട്രാവൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് അനലറ്റിക്സ്, ഡിജിറ്റൽ എൻറർപ്രൈസ് മാനേജ്മെന്റ്, ഗ്ലോബൽ സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയവയാണ്.
ഇതിന് പുറമെ എംഎസ്‌സി ഡാറ്റാ സയൻസ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകളുമുണ്ട്. കോഴിക്കോട് ഐഐഎമ്മിൽ പിജിപിക്കുപുറമേ, ബിസിനസ് ലീഡർഷിപ്പ്, ഫിനാൻസ്, ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് എന്നിവയിൽ പിജി കോഴ്സുകൾ, എക്സിക്യുട്ടീവ് പിജിപി (ഇന്ററാക്ടീവ് ലേണിങ്), കൊച്ചി കാമ്പസിൽ എക്സിക്യുട്ടീവ് പിജിപി എന്നിവയും ഉണ്ട്. എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റും (എഫ്പിഎം/പിഎച്ച്ഡി) ചെയ്യാൻ സാധിക്കും. കോഴിക്കോട്, പിഎച്ച്ഡി മാനേജ്മെന്റ്, പിഎച്ച്ഡി പ്രാക്ടീസ് ട്രാക്, പിഎച്ച്ഡി ഫോർ മാനേജ്‌മെൻറ് ടീച്ചേഴ്സ് എന്നിവ ലഭ്യമാണ്. സ്ഥാപനം തിരിച്ചുള്ള പ്രോഗ്രാം ലഭ്യത iimcat.ac.in ൽ ലഭ്യമാകും. പിജിപി ഒഴികെയുള്ള മറ്റ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളുടെ പ്രത്യേക വിജ്ഞാപനം നടത്താനുള്ള സാധ്യതയുമുണ്ട്.
50 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ സിജിപിഎയോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യത വേണം. യോഗ്യതാ കോഴ്സിന്റെ അവസാവർഷം, സെമസ്റ്റർ പഠിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ സിഎ/സിഎസ്/ഐസിഡബ്ല്യുഎ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാകുംവരെ സാധുവായ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. നവംബർ അഞ്ചിന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 2600 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 1300 രൂപ. 2026 ഡിസംബർ 31 വരെ ഈ സ്കോറിന് സാധുത ഉണ്ടാകും. ഓരോ ഐഐഎമ്മിനും അവരുടേതായ പ്രവേശനരീതിയുളളതിലെ ഒരു ഘടകം മാത്രമാണ് കാറ്റ് സ്കോർ. ഇവയെ കുറിച്ച് കൂടുതൽ അറിയാൻ അതത് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വെബ്സൈറ്റ് സന്ദർശിക്കണം. .
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം. അപേക്ഷിക്കുമ്പോൾ മുൻഗണനാക്രമത്തിൽ അഞ്ച് പരീക്ഷാകേന്ദ്രങ്ങൾ രേഖപ്പെടുത്തണം.ഒക്ടോബർ അവസാനത്തോടെ മോക്‌ടെസ്റ്റ്, കാറ്റ് വെബ്സൈറ്റിൽ ലഭ്യമാകും.
കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) ആയി നവംബർ 30-ന് രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് പരീക്ഷ.ഓരോ സെഷനും 40 മിനിറ്റ് വീതം രണ്ട് മണിക്കൂർ ആകും പരീക്ഷാസമയം. സെഷൻI: വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹൻഷൻ, സെഷൻ II: ഡേറ്റാ ഇൻറർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, സെഷൻ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളും ഉണ്ടാകും. മൂന്ന് മാർക്ക് വീതമുള്ള 66 ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാവുക. ഇതിൽ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ ( എം സി ക്യു) ക്ക് നെഗറ്റീവ് മാർക്കുണ്ട്. തെറ്റായ ഉത്തരത്തിന് ഒരു മനെഗറ്റീവ് മാർക്ക്.
വിശദാംശങ്ങൾ: https://iimcat.ac.in/ സൈറ്റിൽ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates