ഏതൊരു മേഖലയിലും രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കായി ഒരു വർഷത്തെ എംബിഎ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ അടുത്ത വർഷം മുതൽ ആരംഭിക്കുന്നു. മുഴുവൻ സമയ എക്സിക്യൂട്ടീവ് എംബിഎ (ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്). മാനേജ്‌മെന്റ് എന്ന കോഴ്സാണ് പുതുതായി ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സെപ്തബറിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴ്സ് അടുത്ത വർഷം (2026) ജനുവരി അഞ്ചിന് ആരംഭിക്കും.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സമകാലിക വികസന വെല്ലുവിളികളെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതിനും കോർ മാനേജ്‌മെന്റ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സമൂഹത്തിലെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സംഘടനകൾ/എൻജിഒകൾ എന്നിവയിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 60 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭ്യമാണ്.
സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന, കരിയറിന്റെ ആരംഭം മുതൽ മധ്യതലം വരെയുള്ള പ്രൊഫഷണലുകൾക്കായാണ് ഈ കോഴ്സ്. സാമൂഹിക മേഖലയിൽ അർത്ഥവത്തായ മാറ്റം ആഗ്രഹിക്കുന്ന, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും കോർപ്പറേറ്റ് മേഖലയിലെ പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.
എൻജിഒകൾ, സാമൂഹിക സംരംഭങ്ങൾ, കൺസൾട്ടിങ് ഓർഗനൈസേഷനുകൾ, കോർപ്പറേറ്റ് മേഖല, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം ( സി എസ് ആർ), പൊതുഭരണം, കമ്മ്യൂണിറ്റി അധിഷ്ഠിത സംരംഭങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കൊ ഈ കോഴ്സിന് അപേക്ഷിക്കാം.
അപേക്ഷകർക്ക് നല്ല വിശകലന വൈദഗ്ധ്യവും സമൂഹത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള അഭിനിവേശവും ഉണ്ടായിരിക്കണം.
വികസനത്തെക്കുറിച്ചും ആവശ്യമായ മാനേജ്മെന്റ് കഴിവുകളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നേടുകയും, സാമൂഹിക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുകയും അവരുടെ കരിയറിൽ പരിവർത്തനാത്മകമായ മാറ്റം വരുത്തുകയും ചെയ്യാൻ സാധിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.
തുല്യത, അന്തസ്സ്, നീതി, സുസ്ഥിരത എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകാൻ ശേഷിയുള്ള പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിന് സഹായകമാകും.
സാമ്പത്തിക മാനേജ്‌മെന്റ്, പീപ്പിൾ മാനേജ്‌മെന്റ്, ഓർഗനൈസേഷൻ ഡിസൈൻ, മാർക്കറ്റിങ് എന്നിവ കോഴ്സിന്റെ പാഠ്യപദ്ധതിയിൽ ഉണ്ടാകും. വികസന കാഴ്ചപ്പാടുകളുമായി മാനേജ്ന്റ് സമീപനങ്ങളെ ഏകോപിപ്പിക്കുന്നതാണ് ഇതിലെ ഉള്ളടക്കം.
വിപുലമായ ഫീൽഡ് വർക്ക്, കേസ് സ്റ്റഡികൾ, വിവിധ മേഖലകളുമായുള്ള സഹകരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രായോഗിക പഠനം, ലോകത്തെ വികസന കാഴ്ചപ്പാടിനും സ്ഥാപനപരമായ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനവും ഇതിൽ ഉൾപ്പെടും.
വികസന കാഴ്ചപ്പാടുകളിൽ നിന്നും മാനേജ്മെന്റ് ശാസ്ത്രങ്ങളിൽ നിന്നും ഉൾക്കൊണ്ട ഒരു ഇന്റർ ഡിസിപ്ലിനറി ഓറിയന്റേഷൻ വളർത്തിയെടുക്കുന്നതിനാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹികരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വിശകലന, മേഖലാ സംബന്ധിയായ, മാനേജീരിയൽ കഴിവുകൾ വളർത്തിയെടുക്കുന്നതിലാണ് കോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരു വർഷത്തെ കോഴ്സ് നാല് ടേമുകളായി വിഭജിച്ചാണ് നടത്തുന്നത്, അതിൽ മൂന്നെണ്ണം ക്ലാസ്റൂം അധിഷ്ഠിതവും ഒന്ന് ഫീൽഡ് അധിഷ്ഠിതവുമായിരിക്കും. പങ്കെടുക്കുന്നവർക്ക് വിമർശനാത്മക ചിന്ത, പ്രശ്നപരിഹാരം, എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിദ്യാർത്ഥി കേന്ദ്രീകൃതവും പ്രായോഗികവുമായ പഠനാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ (പ്രോഗ്രീസവ് ലേണിങ്) കാഴ്ചപ്പാടിലാണ് ഈ ടേമുകൾ ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ്റൂം ടേമുകൾക്കിടയിൽ ഫീൽഡ് അധിഷ്ഠിത പഠനം ഉൾപ്പെടുത്തും.
കോർ കോഴ്സിൽ 24 ക്രെഡിറ്റും ഇലക്ടീവ്സിൽ ആറ് ക്രെഡിറ്റും ഫീൽഡ് പ്രാക്ടീസിൽ പത്ത് ക്രെഡിറ്റുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സിദ്ധാന്തവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ച് സമഗ്രവും ആഴത്തിലുള്ളതുമായ പഠനാനുഭവം ഉറപ്പാക്കുന്നതിനാണ് ക്ലാസ് മുറി പരിശീലനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന അക്കാദമിക്, സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നും പ്രവൃത്തി പരിചയത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് ആശയങ്ങൾ ലഭിക്കുന്നതിന് വൈവിധ്യമാർന്ന പ്രഭാഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പിയർ ലേണിങ്, ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ, കേസ് സ്റ്റഡികൾ എന്നിവ ഇതിൽ ഉപയോഗിക്കും.
കൂട്ടായ പഠനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഗ്രൂപ്പ് വർക്ക് കോഴ്സിന്റെ ഒരു പ്രധാന വശമാണ്. ഫീൽഡ് അനുഭവം കോഴ്സ് ഘടനയിൽ ഉൾപ്പെടുത്തുന്നു, ഇത് വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ളതും യഥാർത്ഥവുമായ അനുഭവങ്ങൾക്കുള്ള അവസരങ്ങൾ നൽകുന്നു, അങ്ങനെ സാമൂഹിക മേഖലയിലെ സ്ഥാപനങ്ങളിലെ അടിസ്ഥാന സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ലാസ് റൂം പഠനം പ്രയോഗിക്കാൻ പ്രാപ്തരാക്കും.
സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളിൽ/ സ്ഥാപനങ്ങളിൽ ബൃഹത്തായ പരിപാടികൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്ന ജോലികൾ.
പീപ്പിൾ മാനേജ്മെന്റിലൂടെയും ധനസമാഹരണത്തിലൂടെയും സംഘടനാ/സ്ഥാപന വളർച്ച സാധ്യമാക്കലിന് നേതൃത്വം നൽകുന്ന ജോലികൾ
സാമൂഹിക സംരംഭങ്ങൾ, വലിയ സഹകരണ സ്ഥാപനങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് നേതൃപരമായ പങ്ക് വഹിക്കാൻ കഴിയുന്ന ജോലികൾ
ഡോണർ ഫൗണ്ടേഷനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സിഎസ്ആർ ടീമുകൾ എന്നിവയിൽ പ്രോഗ്രാം ഗ്രാന്റുകൾ കൈകാര്യം ചെയ്യുന്ന ജോലികൾ.
വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫഷണൽ രംഗത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കുന്ന നിലയിലുള്ള സമഗ്രമായ പിന്തുണ, പരിശീലനം, കരിയർ മാർഗ്ഗനിർദ്ദേശം എന്നിവ പ്ലേസ്‌മെന്റ് സെൽ നൽകുന്നു. കൂടാതെ, സ്വന്തം സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്ക് സോഷ്യൽ എന്റർപ്രൈസ് സെല്ലിൽ നിന്നുള്ള പിന്തുണ നൽകുമെന്നും യൂണിവേഴ്സിറ്റി പറയുന്നു.
വിശദവിവരങ്ങൾക്ക്: https://azimpremjiuniversity.edu.in/programmes/mba-development-management#programme-structure
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates