ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2025 -26 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. ടി സി നിർബന്ധമല്ല. പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ അർഹതയുള്ള,മിനിമം യോഗ്യത ഉള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു.
17 ബിരുദ പ്രോഗ്രാമുകളും, 12 ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . നാലു വർഷ കാലയളവിലുള്ള ആറു ഓണേഴ്‌സ് പ്രോഗ്രാമുകളുണ്ട്.
ബി കോം(ഫിനാൻസ് & കോ-ഓപ്പറേഷൻ വിത്ത്ഇലെക്റ്റിവ് ഇൻ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്),), ബി ബി എ (HR, Marketing, Finance, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്), ബി എ ഹിസ്റ്ററി, മലയാളം, സോഷ്യോളജി, ഇംഗ്ലീഷ് എന്നിവയിലാണ് ഓണേഴ്‌സ് പ്രോഗ്രാമുള്ളത്.
ഹിന്ദി, അറബിക്, അഫ്സൽ ഉൽ ഉലമ, അറബിക്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, നാനോ എന്റർപ്രെന്യൂർഷിപ്, ഫിലോസഫി ,ഇക്കണോമിക്സ്. സംസ്‌കൃതം എന്നിവയിൽ മൂന്നു വർഷ ബി എ പ്രോഗ്രാമുകളുണ്ട്. ബി എസ് സി ഡാറ്റ സയൻസ് & അനലിറ്റിക്‌സ്, ബി സി എ കോഴ്സുകളുമുണ്ട്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം,ഹിസ്റ്ററി, അറബിക്, ഫിലോസഫി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയിൽ എം എ പ്രോഗ്രാമുകൾ, എം കോം എന്നിവയുണ്ട്.
ഏതു പ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്ക് ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
ഇരട്ട ബിരുദത്തിനു അവസരം ഉണ്ട്. അപേക്ഷിക്കാൻ www.sgou.ac.in വെബ്സൈറ്റ് സന്ദർശിക്കുക. സർവകലാശാല ആരംഭിക്കുന്ന എം സി എ, എം ബി എ പ്രോഗ്രാമുകൾക്ക് പ്രത്യേക നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ വിഷയങ്ങൾക്കനുസരിച്ചുള്ള ബിരുദാനന്തര പ്രോഗ്രാമുകൾ തെരഞ്ഞെടുക്കാം.സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, അപ്ലൈഡ് മെഷീൻ ലേർണിംഗ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് & ഫൌണ്ടേഷൻ കോഴ്‌സ് ഫോർ ഐ ഇ എൽ ടി എസ്, ഒ ഇ ടി എന്നിവയിൽ സ്കിൽ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.
സർക്കാർ ജീവനക്കാർക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപദേശക -സി ) വകുപ്പ് 24 സെപ്തംബറിൽ 2024 നു പുറത്തിറക്കിയ ഉത്തരവ് (നം 381/2024-P& ARD) പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി സായാഹ്‌ന /പാർട്ടൈം /വിദൂര വിദ്യാഭ്യസ /ഓൺലൈൻ കോഴ്സുകളിൽ ചേർന്ന് പഠിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates