വയനാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. കാസർഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിര ഒഴിവിലേക്കും കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു.
വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000/- രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.
ഓഗസ്റ്റ് ഏഴിന് 11 മണിക്കാണ് അഭിമുഖം. വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക.
എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത എഐസി ടി ഇ (AICTE) മാനദണ്ഡങ്ങൾ പ്രകാരം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിനുള്ള ഉദ്യോഗാർത്ഥികൾക്ക് 1500/- രൂപയും എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്കും അർഹതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കും 750/- രൂപയും ആയിരിക്കും. ഉയർന്ന പ്രായപരിധി: 39 വയസ്സ്. എസ് സി /എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 11 വരെ ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് : 0471 - 2560312, 2560316, 2560315.
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ (കെ.എച്ച്.റ്റി.സി) കക്കയം യൂണിറ്റിൽ ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകൾ ലഭിക്കണം.
വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates