University of Calicut receives UGC approval for online postgraduate courses; applications open until March 20. cdoe
Career

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി, മാർച്ച് 20 വരെ അപേക്ഷിക്കാം

സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാന്തരബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യു ജി സി അനുമതി നൽകിയത്.

സമകാലിക മലയാളം ഡെസ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി നൽകി. യുജിസി എൻടൈറ്റിൽ മോഡിൽ കോഴ്സുകൾ നടത്താനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു.

സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാന്തരബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് യു ജി സി അനുമതി നൽകിയത്.

മാർച്ച് 31 ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാൻ യൂണിവേഴ്സിറ്റിക്ക് യുജിസി നിർദ്ദേശം നൽകിയിട്ടുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു

മാർച്ച് 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ സെ​ന്റ‍ർ ഫോ‍ർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷ​ന്റെ വെബ്സൈറ്റ് ആയ cdoe.uoc.ac.in വഴി അപേക്ഷിക്കണം. മാർച്ച് 20 ന് ശേഷം ഏഴ് ദിവസം കൂടി ഫൈനോടുകൂടി അപേക്ഷിക്കാൻ അനുമതിയുണ്ട്. 500 രൂപാ ഫൈൻ ഉൾപ്പടെ മാർച്ച് 27 വരെ അപേക്ഷിക്കാം.

വിദേശത്തുള്ളവർക്കും ജോലി ഉള്ളവർക്കും പഠിക്കാവുന്ന നിലയിലാണ് ഈ പ്രോഗ്രാമുകൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. യുജിസിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തുന്ന റഗുലർ കോഴ്സുകൾക്ക് തുല്യമായിരിക്കും ഈ പ്രോഗ്രാമുകളും.

കോഴ്സിൽ ചേരുന്നവരുടെ സൗകര്യവും താൽപ്പര്യം അനുസരിച്ച് പഠനം ക്രമീകരിക്കാം. ഇതിൽ ചേരുന്നതിന് പ്രായപരിധിയില്ല. ഓരോ പ്രോഗ്രാമും രണ്ട് സ്കീമുകൾ പ്രകാരമാണ് നടത്തുന്നത്.

പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലേണിങ് സപ്പോട്ട് സെന്ററുകളിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതുന്നതാണ് ഒരു സ്കീം.

പരീക്ഷയും പഠനവും പൂർണ്ണമായും ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം.

വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കീമിൽ ചേർന്ന് പഠിക്കാൻ സാധിക്കും.

പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കൊന്നും വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ എത്തേണ്ട ആവശ്യമില്ല. നിരന്തരമായ സ്ക്രീനിങ്, വിദഗ്ധ അദ്ധ്യാപകരുടെ മേൽനോട്ടവും വിലയിരുത്തലും ഉണ്ടാകും. പാഠങ്ങൾ ലളിതമായി വിശദീകരിക്കുകയും ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകളും ഓൺലൈനായി നടത്തുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

കോഴ്സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

Education News: University of Calicut receives UGC approval for online PG courses. Eligible candidates can apply until March 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളായി

ദുബൈയിൽ എയർടാക്സിയുമായി ഊബർ വരുന്നു, ഈ വർഷം അവസാനം മുതൽ സർവീസ് ആരംഭിച്ചേക്കും

അധികാരമില്ലാത്തതുകൊണ്ട് യുഡിഎഫിന് മാനസിക നില തെറ്റി; ക്രിമിനലുകളുടെ ആക്രമണമാണ് ഉണ്ടായതെന്ന് എം സ്വരാജ്

'യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു'; ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

SCROLL FOR NEXT