ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് തുടങ്ങിയ സിവിൽ സർവീസ് പരീക്ഷകൾക്കുള്ള അപേക്ഷ തീയതി നീട്ടി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി -UPSC).പുതിയ തീയതി, അപേക്ഷാ പ്രക്രിയ, ഫീസ്, യോഗ്യത എന്നിവ അറിയാം.
ആദ്യം നൽകിയ സമയ പരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ പോയ നിരവധി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ് നൽകുക. നിരവധി അപേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഫെബ്രുവരി 27 വരെ സമയം നീട്ടി നൽകാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) തീരുമാനിച്ചത്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കുള്ള നിയമനങ്ങൾ നടത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്.
2026 ലെ സിവിൽ സർവീസ് പരീക്ഷയ്ക്കും 2026 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 27 (27.02.2026) വൈകുന്നേരം ആറ് മണിവരെ നീട്ടിയതായി യു പി എസ് സി ഔദ്യോഗികമായി അറിയിച്ചു.
ഫെബ്രുവരി അഞ്ചിന് പ്രഖ്യാപിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി 24 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.
തീയതി നീട്ടിക്കൊണ്ടുള്ള യു പി എസ് സി അറിയിപ്പ് ഇവിടെ വായിക്കാം
ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ്, ഐആർഎസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ടന്റ്സ്, ഡൽഹി, ആൻഡമാൻ ആൻഡ് നിക്കോബാർ,ലക്ഷദ്വീപ്, ദാമൻല ദിയു, ദാദ്ര, നാഗർഹാവേലി സിവിൽ സർവീസസുകളായ ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെട്ട DANICS,DANIPS മറ്റ് കേന്ദ്ര സർവീസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ മറ്റൊരു വിജ്ഞാപനത്തിലൂടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കുള്ള അപേക്ഷയും ക്ഷണിച്ചിരുന്നു.
ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകളും ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തസ്തികകളുൾപ്പടെ 993 ഒഴിവുകളുമാണ് യു പി എസ് സി വിജ്ഞാപന പ്രകാരമുള്ളത്.
യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി: 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)
എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്
ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്
പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്
ജനറൽ,ഒബിസി,ഇഡബ്ല്യു എസ് :100 രൂപ
എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ : അപേക്ഷാ ഫീസ് ഇല്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates