CAT 2025 Admit Card Out Tomorrow, Exam on Nov 30  file
Career

CAT 2025 - അഡ്മിറ്റ് കാർഡുകൾ നാളെ മുതൽ ഡൗൺലോഡ് ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐ ഐ എം)ലെ, പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല മാനേജ്മെ​ന്റ് കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ ( കോമൺ അഡ്മിഷൻ ടെസ്റ്റ് -കാറ്റ്) ആണിത്.

സമകാലിക മലയാളം ഡെസ്ക്

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) അപേക്ഷിച്ചവർക്ക് നാളെ (നവംബർ 12) മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി എന്ന് അധികൃതർ അറിയിച്ചു. ഇത്തവണ 2.95 ലക്ഷം പേരാണ് ഇത്തവണ ക്യാറ്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഈ മാസം 30നാണ് പരീക്ഷ നടക്കുന്നത്.  

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി (ഐ ഐ എം)ലെ, പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല മാനേജ്മെ​ന്റ് കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ ( കോമൺ അഡ്മിഷൻ ടെസ്റ്റ് -കാറ്റ്) ആണിത്.

അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്‌ഗയ, കൊൽക്കത്ത, ഇൻഡോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, മുംബൈ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നിങ്ങനെ 21 ഐഐഎമ്മിലെ പ്രവേശനമാണ് കാറ്റിന്റെ പരിധിയിൽ മുഖ്യമായും വരുന്നത്.

CAT 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?
CAT 2025 അഡ്മിറ്റ് കാർഡ് പരീക്ഷാ ദിവസം വരെ ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ട്. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള രീതി ഇങ്ങനെയാണ്

  1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക — iimcat.ac.in

  2. ‘Registered Candidate Login’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

  3. CAT IDയും Passwordയും നൽകുക

  4. ‘Admit Card’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

  5. ഹാൾ ടിക്കറ്റ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക

CAT 2025 അഡ്മിറ്റ് കാർഡ്: പ്രധാന വിവരങ്ങൾ

  • അഡ്മിറ്റ് കാർഡ് ആണ് പരീക്ഷാർത്ഥിയുടെ മുഖ്യ തിരിച്ചറിയൽ രേഖ.

  • പരീക്ഷാ കേന്ദ്രത്തിൽ ഹാർഡ് കോപ്പി മാത്രമേ അംഗീകരിക്കൂ.

  • അഡ്മിറ്റ് കാർഡിൽ മുൻകൂട്ടി ഒപ്പിടരുത്; പരീക്ഷാ കേന്ദ്രത്തിൽ മാത്രമേ ഒപ്പിടാവൂ.

  • അഡ്മിറ്റ് കാർഡിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം.

  • പരീക്ഷ കഴിഞ്ഞ്, സൈൻ ചെയ്തും സ്റ്റാമ്പ് ചെയ്തും ലഭിക്കുന്ന അഡ്മിറ്റ് കാർഡ് അഡ്മിഷൻ ലഭിക്കും വരെ സൂക്ഷിക്കണം.

Education news: CAT 2025 Admit Card to be Available from Tomorrow; Exam on November 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? നാളെ എന്റെ മകനും ചോദിക്കും ഈ പെൺകുട്ടി ആരാണെന്ന്'; ആൻഡ്രിയയോട് വിജയ് സേതുപതി

ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 493 lottery result

SCROLL FOR NEXT