CBSE Announces 120 New Vacancies  @cbseindia29
Career

CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

അസിസ്റ്റന്റ് സെക്രട്ടറി മുതൽ അക്കൗണ്ടന്റ് വരെയാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 22 വരെ.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ) വിവിധ തസ്തികയിൽ നിയമനം നടത്തുന്നു. ഗ്രൂപ്പ് എ,ബി,സി ക്യാറ്റഗറികളിലായി 120 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദധാരികൾ വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം.

അസിസ്റ്റന്റ് സെക്രട്ടറി മുതൽ അക്കൗണ്ടന്റ് വരെയാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 22 വരെ.

തസ്തികകളും ഒഴിവുകളുടെ എണ്ണവും

അസിസ്റ്റന്റ് സെക്രട്ടറി - 12

അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്)- 10

അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്)- 05

അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (സ്കിൽ എഡ്യൂക്കേഷൻ) - 04

അക്കൗണ്ട്സ് ഓഫീസർ - 03

സൂപ്രണ്ട് - 10

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ - 14

ജൂനിയർ അക്കൗണ്ടന്റ് - 27

ജൂനിയർ അസിസ്റ്റന്റ്- 35

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് സെക്രട്ടറി: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

അസിസ്റ്റന്റ് പ്രൊഫസർ & അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്/ട്രെയിനിംഗ്/സ്‌കിൽ എഡ്.): 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ബി.എഡ്/എം.എഡ്, നെറ്റ്/എസ്.എൽ.ഇ.ടി/പി.എച്ച്.ഡി ഏതെങ്കിലും ഒന്ന് അഭികാമ്യം.

അക്കൗണ്ട്സ് ഓഫീസർ: ഇക്കണോമിക്സ്/കൊമേഴ്‌സ്/അക്കൗണ്ട്സ്/ഫിനാൻസ് മുതലായവയിൽ ബിരുദം അല്ലെങ്കിൽ എംബിഎ (ഫിനാൻസ്)/സി എ/ഐ സി ഡബ്ല്യു എ.

സൂപ്രണ്ട്: ബിരുദം + കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ: ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ട്രാൻസ്ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

ജൂനിയർ അക്കൗണ്ടന്റ്: പന്ത്രണ്ടാം ക്ലാസ് (അക്കൗണ്ടൻസി/ബിസിനസ് സ്റ്റഡീസ്/സാമ്പത്തികശാസ്ത്രം/കൊമേഴ്‌സ്/ടാക്സേഷൻ) + ടൈപ്പിംഗ് സ്പീഡ്

ജൂനിയർ അസിസ്റ്റന്റ്: പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം + ടൈപ്പിംഗ് വേഗത

അപേക്ഷ ഫീസ്,പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്ക് https://www.cbse.gov.in സന്ദർശിക്കുക.

Career news: CBSE Announces Recruitment for 120 Posts Across Group A, B, and C Categories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്'

രാജിനെ വിവാഹം കഴിക്കാന്‍ സാമന്ത മതം മാറിയോ? കൊടുംപിരികൊണ്ട ചര്‍ച്ച; ചോദ്യങ്ങളോട് മൗനം പാലിച്ച് താരം

'അതൊക്കെ ജനം തീരുമാനിക്കേണ്ടത്, എന്റെ കാര്യം പാര്‍ട്ടിയും'; മൂന്നാം പിണറായി സര്‍ക്കാരിനെ കുറിച്ച് മുഖ്യമന്ത്രി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

​ശരിയായി ഉപയോ​ഗിച്ചാൽ സൂപ്പർ ഹീറോ! ചർമത്തിൽ ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടതെങ്ങനെ?

SCROLL FOR NEXT