ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് വിജയം. മേഖലകളില്‍ തിരുവനന്തപുരമാണ് മുന്നില്‍.
ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ, ഉമാങ് എന്നീ പ്ലാറ്റ്ഫോമുകൾ വഴിയും വിദ്യാർഥികൾക്ക് റിസൾട്ട് അറിയാം.
'ഡിജി ലോക്കർ' വഴി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുന്ന രീതി
digilocker.gov.in വെബ്സൈറ്റ് അല്ലെങ്കിൽ DigiLocker ആപ്പ് തുറക്കുക
മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
“Issued Documents” സെക്ഷനിലേക്ക് പോകുക
“CBSE Class 12 Marksheet 2026” തെരഞ്ഞെടുക്കുക
മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
'ഉമാങ്' വഴി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുന്ന രീതി
UMANG ആപ്പ് തുറക്കുക അല്ലെങ്കിൽ umang.gov.in വെബ്സൈറ്റ് സന്ദർശിക്കുക
“CBSE Class XII Results 2026” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിവരങ്ങൾ നൽകുക (Roll Number, Application Details തുടങ്ങിയവ)
“Submit” ചെയ്യുക
നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാം, ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്സൈറ്റിലൂടെ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുന്ന രീതി
CBSEയുടെ ഔദ്യോഗിക റിസൾട്ട് വെബ്സൈറ്റ് സന്ദർശിക്കുക: results.cbse.nic.in
“Senior Secondary School Examination (Class XII) 2026” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
Roll number, School number, Admit card ID, Date of birth, Security pin എന്നിവ നൽകുക
“Submit” ക്ലിക്ക് ചെയ്യുക
മാർക്ക് ഷീറ്റ് സ്ക്രീനിൽ കാണിക്കും
അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates