ആരോഗ്യ മേഖലയിൽ ജോലി നേടണോ? ഏഴ് പുതിയ പാരാമെഡിക്കൽ കോഴ്സുകൾ അറിയാം, ഇന്ദ്രപ്രസ്ഥ സർവകലാശാലയിൽ പഠിക്കാം

എമർജൻസി കെയർ,മെന്റൽ ഹെൽത്ത്,റീഹാബിലിറ്റേഷൻ, എപ്പിഡെമിയോളജി, തെറാപ്പി സർവീസ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിച്ച് വരികയാണ്.
New Paramedical Courses
GGSIPU Starts 7 New Paramedical Courses in Healthcare Sector
Updated on
1 min read

ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല ഏഴ് പുതിയ പാരാമെഡിക്കൽ, അലയ്ഡ് ഹെൽത്ത്‌ കെയർ പ്രോഗ്രാമുകൾ ആരംഭിച്ചു. എമർജൻസി കെയർ,മെന്റൽ ഹെൽത്ത്,റീഹാബിലിറ്റേഷൻ, എപ്പിഡെമിയോളജി, തെറാപ്പി സർവീസ് തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ വർധിച്ച് വരികയാണ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ സർവകലാശാല ആരംഭിച്ചിരിക്കുന്നത്. ഡൽഹിയിലെ സെക്ടർ 16 ദ്വാരകയിൽ ആണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്.

New Paramedical Courses
ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

കോഴ്സുകൾ

  1. ബാച്ചിലർ ഓഫ് സയൻസ് ക്ലിനിക്കൽ സൈക്കോളജി (ഓണേഴ്‌സ്)

  2. ബാച്ചിലർ ഓഫ് സയൻസ് എമർജൻസി മെഡിക്കൽ & ട്രോമ ടെക്നോളജി

  3. എപ്പിഡെമിക് ഇന്റലിജൻസ് സർവീസ് / അപ്ലൈഡ് എപ്പിഡെമിയോളജിയിൽ മാസ്റ്റർ

  4. എം.എ ക്ലിനിക്കൽ സൈക്കോളജി

  5. പിജി ഡിപ്ലോമ ഇൻ റിഹാബിലിറ്റേഷൻ സൈക്കോളജി

  6. എം.എസ്‌സി സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജി

  7. ബാച്ചിലർ ഓഫ് ഒപ്റ്റോമെട്രി

New Paramedical Courses
ഐഎച്ച്ആർഡിയിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്, പ്ലസ് ടു ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രധാനപ്പെട്ട പഠന മേഖലകൾ

  • എമർജൻസി ട്രോമ കെയർ: എമർജൻസി മെഡിക്കൽ ആൻഡ് ട്രോമ ടെക്നോളജി' പോലുള്ള കോഴ്‌സുകൾ അപകടസമയത്തെ അടിയന്തര ചികിത്സയിലും ട്രോമ റെസ്പോൺസ് സംവിധാനങ്ങളിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.

  • മാനസികാരോഗ്യം: ക്ലിനിക്കൽ സൈക്കോളജി, റീഹാബിലിറ്റേഷൻ സൈക്കോളജി തുടങ്ങിയ പ്രോഗ്രാമുകൾ മാനസികാരോഗ്യ സംരക്ഷണം പെരുമാറ്റ വൈകല്യങ്ങൾക്കുള്ള ചികിത്സ എന്നിവയിൽ ആണ് കേന്ദ്രീകരിക്കുന്നത്.

New Paramedical Courses
കരിമ്പിൽ നിന്ന് തൊഴിൽ, ആൽക്കഹോൾ മുതൽ ഷുഗർ ബോയിലിങ് വരെ; നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ ആരംഭിച്ചു
  • എപ്പിഡെമിയോളജി (രോഗവ്യാപന പഠനം): രോഗങ്ങളെ നിരീക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള പഠനമാണ് 'എപ്പിഡെമിയോളജി ആൻഡ് അപ്ലൈഡ് എപ്പിഡെമിയോളജി' കോഴ്‌സുകൾ. പൊതുജനാരോഗ്യ രംഗത്ത് (Public Health) മികച്ച ജോലി സാധ്യതയുള്ള കോഴ്‌സാണ് ഇത്.

  • കാഴ്ച - സംസാര വൈകല്യങ്ങൾ: ഒപ്റ്റോമെട്രി (Bachelor of Optometry), സ്പീച്ച് ലാംഗ്വേജ് പാത്തോളജി (MSc Speech Language Pathology) എന്നിവ കാഴ്ചാ പരിപാലനത്തിലും ആശയവിനിമയ വൈകല്യങ്ങൾ പരിഹരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.

New Paramedical Courses
യുകെയും കാനഡയുമല്ല, ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയം ദക്ഷിണ കൊറിയ; എന്താണ് കാരണമെന്നറിയേണ്ടേ?

പരമ്പരാഗതമായ ചികിത്സാ രീതികൾക്കപ്പുറം വൈദഗ്ധ്യമുള്ള ഇത്തരം പ്രൊഫഷണലുകൾക്ക് ഇന്ത്യൻ ആരോഗ്യ മേഖലയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതകളാണുള്ളത്.

അപേക്ഷാ അവസാന തീയതി:

  • 2026 മെയ് 31 വരെ രജിസ്ട്രേഷൻ സമർപ്പിക്കാം

അപേക്ഷാ ഫീസ്:

  • ഓരോ കോഴ്‌സിനും 2,500 രൂപ വീതം

  • ഒന്നിലധികം കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർക്ക് ഓരോ കോഴ്‌സിനും പ്രത്യേകം ഫീസ് അടയ്ക്കണം

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

http://www.ipu.ac.in/Pubinfo2026/nt3004260434.pdf

Summary

GGSIPU Starts 7 New Paramedical Courses in Healthcare Sector.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com