CBSE exam dates ഫയൽ ചിത്രം
Career

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: 2027ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 16ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ 2027 മാര്‍ച്ച് ഒന്‍പതിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ ഒമ്പത് വരെയാണ് നടക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 16ന് പെയിന്റിങ് വിഷയത്തോടെയാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 17ന് ഗണിതം (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്), 19ന് ഹോം സയന്‍സും 22ന് സയന്‍സ് പരീക്ഷയും നടക്കും. 24ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയങ്ങളുടെ പരീക്ഷ നടക്കും. ഫെബ്രുവരി 26ന് ഇംഗ്ലീഷ് പരീക്ഷയും ഫെബ്രുവരി 27ന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകളും നടത്തും. മാര്‍ച്ച് മൂന്നിനാണ് ഹിന്ദി പരീക്ഷ. മാര്‍ച്ച് നാലിന് ഉറുദു, പഞ്ചാബി, ബംഗാളി, തമിഴ്, മറാഠി, ഗുജറാത്തി, മണിപ്പൂരി, തെലുങ്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളിലും പരീക്ഷ നടക്കും.=

2026-27 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളും ഇന്റേണല്‍ അസസ്‌മെന്റുകളും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 13 വരെ നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് ഈ സമയക്രമം ബാധകമാണ്. അതേസമയം, ശൈത്യകാല അവധിയുള്ള മേഖലകളിലെ സ്‌കൂളുകളില്‍ പ്രായോഗിക പരീക്ഷകള്‍ നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 19 വരെ നടത്തും.

വിഷയങ്ങള്‍ തിരിച്ചുള്ള പരീക്ഷാ തീയതികള്‍, സമയക്രമം, മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി ഡേറ്റ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

CBSE Board Exams 2027: Class 10 and 12 Exams to Begin on February 16, Date Sheets Released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍

വിഡി സതീശന് പിന്നിൽ ജൂനിയർ നേതാക്കൾ, എക്സൈസ് കമ്മീഷണർ തെറിച്ചു, സുഹൈലിന് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: മന്ത്രി ചെന്നിത്തല

റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍