CBSE Introduces On-Screen Marking for Class 12 Exams ഫയൽ
Career

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന് ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് ഏര്‍പ്പെടുത്തുമെന്ന് സിബിഎസ്ഇ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന് ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് ഏര്‍പ്പെടുത്തുമെന്ന് സിബിഎസ്ഇ. 2026 ലെ ബോര്‍ഡ് പരീക്ഷകള്‍ മുതലാണ് ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുക. എന്നാല്‍ പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം പഴയപോലെ തന്നെ തുടരും.

പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത, സുതാര്യത, കൃത്യത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയത്തിലേക്ക് നീങ്ങാനുള്ള തീരുമാനമെന്ന് സിബിഎസ്ഇ അറിയിച്ചു. ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാനുവല്‍ ആയിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും. പുതുതായി അവതരിപ്പിച്ച സംവിധാനം മൂല്യനിര്‍ണ്ണയ പ്രക്രിയ വേഗത്തിലാക്കുകയും അധ്യാപകരുടെ വിശാലമായ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാതെ തന്നെ സ്വന്തം സ്‌കൂളുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയുമെന്നത്് അധ്യാപകര്‍ക്ക് വലിയ ആശ്വാസമാകും. അധ്യാപകര്‍ക്ക് അവരുടെ പതിവ് അക്കാദമിക് ചുമതലകള്‍ തുടരാനും ഈ സംവിധാനം സഹായിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

ഉത്തരക്കടലാസുകള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് വേണ്ടി വരുന്ന സമയവും ചെലവും ലാഭിക്കാനും പരിശോധനയ്ക്ക് ആവശ്യമായ മനുഷ്യശക്തി കുറയ്ക്കാനും ഇത് സഹായിക്കുമെന്നും സിബിഎസ്ഇ പറഞ്ഞു. മൂല്യനിര്‍ണ്ണയത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ നിന്നുമുള്ള അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കും. സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ബോര്‍ഡ് അഫിലിയേറ്റഡ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സ്റ്റാറ്റിക് ഐപി ഉള്ള കമ്പ്യൂട്ടര്‍ ലാബ്, കുറഞ്ഞത് 4 ജിബി റാമും മതിയായ സ്‌റ്റോറേജുമുള്ള വിന്‍ഡോസ് 8 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ അല്ലെങ്കില്‍ ലാപ്ടോപ്പുകള്‍, അപ്ഡേറ്റ് ചെയ്ത ഇന്റര്‍നെറ്റ് ബ്രൗസറുകള്‍, അഡോബ് റീഡര്‍, കുറഞ്ഞത് 2 എംബിപിഎസിന്റെ വിശ്വസനീയമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവ സ്‌കൂളുകള്‍ ഉറപ്പാക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി. എല്ലാ അധ്യാപകരെയും ലോഗിന്‍ ചെയ്യാനും സിസ്റ്റവുമായി പരിചയപ്പെടാനും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

CBSE Introduces On-Screen Marking for Class 12 Exams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു'

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി

'ജന നായകൻ' വിവാദം: സെൻസർ ബോർഡിനു വഴങ്ങി നിർമാതാക്കൾ, നിയമ യുദ്ധത്തിനില്ല

'ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ'; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

'മുനീറേ കണ്ണ് ചിമ്മ്, എന്താണിങ്ങനെ ചിന്തിച്ചിരിക്കുന്നത്'; അനുഭവിച്ചവര്‍ക്കേ അറിയൂ, ഫഹദിന്റെ അവസ്ഥയറിയാതെ ട്രോളരുതെന്ന് ആരാധകര്‍

SCROLL FOR NEXT