CCRH Recruitment 2025: 90 Vacancies Announced   @ETHealthWorld
Career

കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗൺസിലിൽ ഒഴിവുകൾ; എട്ടാം ക്ലാസുകാർക്കും അപേക്ഷിക്കാം

ഗ്രൂപ്പ് എ,ബി,സി വിഭാഗങ്ങളിലായി റിസർച്ച് ഓഫീസർ, സ്റ്റാഫ് നഴ്സ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, എൽ.ഡി.സി, ജൂനിയർ സ്റ്റെനോഗ്രാഫർ, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം. ആകെ 90 ഒഴിവുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (CCRH) യിൽ ജോലി നേടാൻ അവസരം. ഗ്രൂപ്പ് എ,ബി,സി വിഭാഗങ്ങളിലായി റിസർച്ച് ഓഫീസർ, സ്റ്റാഫ് നഴ്സ്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, എൽ.ഡി.സി, ജൂനിയർ സ്റ്റെനോഗ്രാഫർ, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് നിയമനം. ആകെ 90 ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.

വിദ്യാഭ്യാസ യോഗ്യതാ

റിസർച്ച് ഓഫീസർ (ഹോമിയോപ്പതി): എം ഡി ഇൻ ഹോമിയോപ്പതി

റിസർച്ച് ഓഫീസർ (പാത്തോളജി): എം.ഡി (പാത്തോളജി)

റിസർച്ച് ഓഫീസർ (എൻഡോക്രിനോളജി): എം.എസ്.സി (സൂവോളജി) അല്ലെങ്കിൽ എം.ഫാം. (ഫാർമക്കോളജി)

അസിസ്റ്റന്റ് റിസർച്ച് ഓഫീസർ : എം.എസ്.സി (ബോട്ടണി / മെഡിസിനൽ പ്ലാന്റ്സ്) അല്ലെങ്കിൽ എം.ഫാം (Pharmacognosy)

സ്റ്റാഫ് നഴ്സ്: ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ജി.എൻ.എം ഡിപ്ലോമയും കുറഞ്ഞത് 50 ബെഡ് ശേഷിയുള്ള ആശുപത്രിയിൽ പ്രവൃത്തിപരിചയവും.

മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (എം.എൽ.ടി): മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദം

ജൂനിയർ ലൈബ്രേറിയൻ: ലൈബ്രറി സയൻസിൽ ബിരുദം

ഫാർമസിസ്റ്റ്: 12ാം ക്ലാസ് പാസ്സായിരിക്കണം കൂടാതെ കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള ഹോമിയോപ്പതി ഫാർമസി ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഉണ്ടായിരിക്കണം

എക്സ്-റേ ടെക്‌നീഷ്യൻ: കുറഞ്ഞത് രണ്ട് വർഷം ദൈർഘ്യമുള്ള എക്സ്-റേ ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സ്

എൽ.ഡി.സി / ജൂനിയർ സ്റ്റെനോഗ്രാഫർ: 12ാം ക്ലാസ് പാസ്സായിരിക്കണം കൂടാതെ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള ടൈപ്പിംഗ്/സ്റ്റീനോ സ്കിൽ ടെസ്റ്റിൽ യോഗ്യത നേടണം

ഡ്രൈവർ: എട്ടാം ക്ലാസ് പാസ്സായിരിക്കണം കൂടാതെ ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കാൻ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി

  • റിസർച്ച് ഓഫീസർ തസ്തികയ്ക്ക് പരമാവധി 40 വയസ്സ്.

  • മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (MLT) തസ്തികയ്ക്ക് 35 വയസ്സ്.

  • സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ തസ്തികകൾക്ക് 30 വയസ്സ് .

  • എൽ.ഡി.സി, ജൂനിയർ സ്റ്റെനോനോഗ്രാഫർ തസ്തികകൾക്കായി പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയും മറ്റ് തസ്തികകൾക്കായി 25 വയസ്സ് വരെ.

  • റിസർവേഷൻ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ പ്രകാരം ഇളവുകളും ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഗ്രൂപ്പ് എ (റിസർച്ച് ഓഫീസർസ്)

  • കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷ (CBT) – 150 മാർക്ക്, 120 മിനിറ്റ്

  • അഭിമുഖം – 30 മാർക്ക്

ഗ്രൂപ്പ് ബി & സി (മറ്റ് തസ്തികകൾ):

  • സി ബി ടി – 100 മാർക്ക്, 90 മിനിറ്റ്

  • സ്കിൽ ടെസ്റ്റ് (ടൈപ്പിംഗ് /സ്റ്റെനോ )

  • എൽ ഡി സി ടൈപ്പിംഗ് ടെസ്റ്റ് : ഒരു മിനിറ്റിൽ ഇംഗ്ലീഷിൽ 35 / ഹിന്ദിയിൽ 30 വാക്കുകൾ , 10 മിനിറ്റ് സമയം.

കൂടുതൽ വിവരങ്ങൾക്ക് https://www.ccrhindia.nic.in/സന്ദർശിക്കുക.

Job alert: CCRH Recruitment 2025, 90 Vacancies Announced for Research Officers, Staff Nurse, MLT, LDC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

മസ്‌കുലാര്‍ ഡിസ്‌ട്രോഫി 'സ്വപ്‌നങ്ങള്‍ക്ക് തടസമാകില്ല'; പത്താംതരം തുല്യതാ പരീക്ഷ അനീഷയ്ക്ക് വീട്ടിലിരുന്ന് എഴുതാം

എസ് എൻ യൂണിവേഴ്സിറ്റി: ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ തസ്തിക ഒഴിവ്

കാസര്‍കോട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ചുവന്ന് ജെഎന്‍യു, ഇടത് സഖ്യത്തിന് വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

SCROLL FOR NEXT