സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.സ്പെഷ്യലിസ്റ്റ് ഓഫീസർ കേഡറിലാണ് നിയമനം. 21 തസ്തികകളിലായി 275 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
എൻജിനീയറിങ്, എം സി എ, സിഎ തുടങ്ങിയ ബിരുദങ്ങളുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയും താൽപ്പര്യവുമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ന് (ഫെബ്രുവരി 28) മുതൽ മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികയുടെ പേര് സ്പെഷ്യലിസ്റ്റ് ഓഫീസർ
ഒഴിവുകളുടെ എണ്ണം 275
ശമ്പളം 48480 1,20,940 രൂപ
സ്ത്രീകൾ, എസ് സി, എസ് ടി, പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് - 175 രൂപ
മറ്റെല്ലാ വിഭാഗത്തിലും പെടുന്ന ഉദ്യോഗാർത്ഥികൾക്ക് - 850 രൂപ
യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും.
യോഗ്യത കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇസിഇ/ ഇആൻഡ്ടിസി/ ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ബി ഇ/ബി ടെക് അല്ലെങ്കിൽ എ ഐ സി ടി ഇ/യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം സി എ, സി എ
പരമാവധി പ്രായം 30 മുതൽ 45 വയസ്സുവരെ തസ്തികയനുസരിച്ച് മാറും.
പ്രായപരിധി സ്കെയിൽ I: പരമാവധി 30 വയസ്സ്, സ്കെയിൽ II/III: പരമാവധി 35 വയസ്സ്, സ്കെയിൽ IV: പരമാവധി 45 വയസ്സ്
അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ, ചീഫ് മാനേജർ തസ്തികളിലായിരിക്കും സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ നിയമനം.
ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി ഫെബ്രുവരി 28 (28.02.2026)
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ( 23.03.2026)
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
ഓൺലൈൻ പരീക്ഷ 2026 ഏപ്രിൽ (തീയതി പിന്നീട് പ്രഖ്യാപിക്കും)
അഭിമുഖ പരീക്ഷ 2026 ഏപ്രിൽ (താൽക്കാലികമായി, തീയതി പിന്നീട് പ്രഖ്യാപിക്കും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates