ഫെഡറൽ ബാങ്കിൽ അസോസിയേറ്റ് ഓഫീസർമാരാകാം, ബിരുദമുള്ളവർക്ക് അവസരം
കേരളം ആസ്ഥാനമായ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ ജോലി ചെയ്യാൻ ബിരുദധാരികൾക്ക് അവസരം. സെയിൽസ് മേഖലയിലാണ് ഒഴിവുകളുള്ളത്.
ഫെഡറൽ ബാങ്കിൽ അസോസിയേറ്റ് ഓഫീസർ (സെയിൽസ്) തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാർച്ച് നാല് വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര് : അസോസിയേറ്റ് ഓഫീസർ (സെയിൽസ്)
ശമ്പളം: പ്രതിവർഷം 4.64 ലക്ഷം രൂപ മുതൽ 6.70 ലക്ഷം രൂപ വരെ
പ്രധാന ആനുകൂല്യങ്ങൾ
നാഷണൽ പെൻഷൻ സ്കീം (NPS) പ്രകാരമുള്ള കവറേജും ഗ്രാറ്റുവിറ്റിയും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പലിശ നിരക്കിൽ ഇളവോടെ വായ്പകൾക്കുള്ള അർഹതയും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ എന്നിവയിലും 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.
പ്രായപരിധി : 23 - 27 വയസ്സ്
എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധി 32 വയസ്സ്
അഭികാമ്യം: സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ്
മറ്റ് നിബന്ധനകൾ: അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാൻ പാടില്ല
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് നാല് (04-03-2026)
Job Alert: Federal Bank invites applications for Associate Officer (Sales) posts. Graduates can apply online before March 4. Check eligibility and details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
