Central Electronics Limited (CEL)notification for multiple vacancies from 10th pass to engineering graduates with apply online details Central Electronics Limited
Career

സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ ഒഴിവുകൾ, പത്താം ക്ലാസ്സുകാർക്ക് മുതൽ എൻജിനിയർമാർക്ക് വരെ അവസരം

പ്രായം, യോഗ്യത, ശമ്പളം എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കമ്പനിയായ സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ (CEL) വിവിധ തസ്തികകളിൽ ഒഴിവുകൾ. ഇവ നികത്തുന്നതിനായി സെൽ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ, ഗ്രാജുവേറ്റ് എൻജനിയർ, ക്ലാർക്ക്, ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പത്താം ക്ലാസ് പാസായവർ മുതൽ ബി ടെക്, എം ബിഎ, സിഎ, ഐസിഡബ്ല്യുഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകളുനസരിച്ച് യോഗ്യതകളിൽ മാറ്റം വരും. ഈ തസ്തികകളിലെല്ലാമായി 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം. സെൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

മെറ്റീരിയൽസ് സയൻസ്, ഹ്യൂമൻ റിസോഴ്സ് എന്നീ വിഭാഗങ്ങളിൽ ഡെപ്യൂട്ടി ജനറൽ മാനേജർ / സീനിയർ ടെക്നിക്കൽ മാനേജർ തസ്തികകളിലും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്, മൈക്രോവേവ്, സോഫ്റ്റ്‌വെയർ ഡെവലപ്മെ​ന്റ്,സെയിൽസ് ആൻഡ് മാർക്കറ്റിങ് എംബെഡഡ് സിസ്റ്റംസ്,പ്രോജക്റ്റ് എക്സിക്യൂഷൻ,മെറ്റീരിയൽ സയൻസ് ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്.

മെറ്റലർജി ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനികളെയും ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് എന്നീ വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയിനികളെയും നിയമിക്കുന്നു.

പേഴ്സണൽ ഓഫീസർ, ക്ലാർക്ക് 'സി' ഓപ്പറേറ്റർ 'എ' എന്നീ തസ്തികളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ശമ്പളം - 17,500 – 2,20,000 രുപ വരെ. യോഗ്യത തസ്തിക എന്നിവ അനുസരിച്ചായിരിക്കും ഇത്.

പ്രായപരിധിയിലും തസ്തികകൾ അനുസരിച്ച് വ്യത്യാസമുണ്ട്. ചില തസ്തികകളിൽ കരാർ നിയമനവും മറ്റുള്ളവയിൽ സ്ഥിര നിയമനവുമാണ്.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: Central Electronics Limited (CEL) has announced recruitment for various posts. Candidates from 10th pass to engineering graduates can apply online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

'മെസേജുമില്ല വിശദീകരണവുമില്ല ക്ഷമാപണവുമില്ല, സിംപിളായി അവർ എന്നെ ഒഴിവാക്കി'; ദുരനുഭവം തുറന്നുപറഞ്ഞ് മറീന മൈക്കിൾ

18,662 കോടി രൂപ മൂലധന ചെലവ്; രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെയില്‍-റോഡ് ടണല്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

'കേരള പൊലീസിനെ കളിയാക്കാനാണോ ഇത്തരം കഥാപാത്രങ്ങൾ ? നിവിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല'; ഒടിടി റിലീസിന് പിന്നാലെ 'ബേബി ​ഗേളിന്' വിമർശനം

ബ്രോക്കോളി തിളപ്പിക്കരുത്, പകരം ഇങ്ങനെ ചെയ്യാം

SCROLL FOR NEXT