CUHP (Central University of Himachal Pradesh) announces 25 faculty vacancies; last date April 27. CUHP
Career

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാം, ഹിമാചൽപ്രദേശ് സർവകലാശാലയിൽ 25 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

ഹിമാചൽപ്രദേശ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവുകൾ

സമകാലിക മലയാളം ഡെസ്ക്

ഹിമാചൽ പ്രദേശ് കേന്ദ്ര സർവകലാശാലയിൽ (CUHP) വിവിധ വകുപ്പുകളിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം നിയമനത്തിനും താൽക്കാലിക നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഇന്ന് പുറപ്പെവെടുവിച്ച വിജ്ഞാപന പ്രകാരം ആകെ 25 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 17 സ്ഥിരം തസ്തികകളിലും ലീവ് വേക്കൻസിയിൽ രണ്ടും , ലീൻ വേക്കൻസിയിൽ ആറും ഒഴിവുകളും ഉൾപ്പെടുന്നു.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുകളുണ്ട്. 12 വകുപ്പുകളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അനിമൽ സയൻസ്, ബിസിനസ് സ്കൂൾ, ഹിസ്റ്ററി, ന്യൂമീഡിയ, കശ്മീർ സ്റ്റഡീസ്, യോഗ,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമാറ്റിക്സ്, ഡിസാസ്റ്റർമാനേജ്മെ​ന്റ്, ലോ, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്,എജ്യൂക്കേഷൻ എന്നീ വകുപ്പുകളിലാണ് ഈ തസ്തികകളിലെ ഒഴിവുകൾ.

ഓരോ തസ്തികയ്ക്കും നിശ്ചിത യോഗ്യതകളും പ്രവൃത്തി പരിചയവും ആവശ്യമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 27 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.സിയു ചായൻ പോർട്ടൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

സ്ഥിരം നിയമനത്തിനുള്ള തസ്തികകളും ഒഴിവുകളും

പ്രൊഫസർ തസ്തികയിൽ ആകെ ആറ് ഒഴിവുകളാണ് ഉള്ളത്. അനിമൽ സയൻസ്, ബിസിനസ് സ്കൂൾ, ഹിസ്റ്ററി, ന്യൂമീഡിയ, കശ്മീർ സ്റ്റഡീസ്, യോഗ എന്നീ വിഷയങ്ങളിലാണ് പ്രൊഫസർ തസ്തികയിൽ ഒഴിവുകളുള്ളത്. ഓരോ വിഭാഗത്തിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയയിൽ ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമാറ്റിക്സ്, ഡിസാസ്റ്റർമാനേജ്മെ​ന്റ്, ലോ, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. എല്ലാ വിഭാഗത്തിലും ഓരോ ഒഴിവുകൾ വീതമാണ്

അസിസ്റ്റ​ന്റ് പ്രൊഫസർ തസ്തികയിൽ ആകെ ആറ് ഒഴിവുകളാണ് ഉള്ളത്. ഡിസാസ്റ്റർ മാനേജ്മെ​ന്റ്, ലോ, എജ്യൂക്കേഷൻ എന്നീ വകുപ്പുകളിലാണ് ഒഴിവുകളുള്ളത്.

ഇതിൽ എജ്യൂക്കേഷനിൽ ഒരു ഒഴിവും ഡിസാസ്റ്റർ മാനേജ്മെ​ന്റിൽ രണ്ട് ഒഴിവുകളും ലോ വകുപ്പിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്.

ലീവ്, ലീൻ വേക്കൻസിയിലെ ഒഴിവുകളും തസ്തികകളും

സ്ഥിരം നിയമനത്തിന് പുറമെ ലീവ് വേക്കൻസിയിൽ രണ്ട് ഒഴിവുകൾ കരാർ അടിസ്ഥാനത്തിലും ലീൻ വേക്കൻസിയിൽ ആറ് തസ്തികകളിലും ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്. കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോ തസ്തിക വീതം അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളാണ് ലീവ് വേക്കൻസിയിലുള്ളത്.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്. കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോ തസ്തിക വീതം അസോസിയേറ്റ് പ്രൊഫസർ തസ്തിയിലും വിഷ്വൽ ആർട്സ്, സംസ്കൃതം, പഞ്ചാബി ആൻഡ് ഡോങ്ഗ്രി,ഇക്കണോമിക്സ് എന്നീ വകുപ്പുകളിൽ ഓരോ തസ്തിക വീതം അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളുമാണ് ലീൻ വേക്കൻസിയിൽ ഉള്ളത്.

സ്ഥിരം നിയമനത്തിലെ യോഗ്യത, ശമ്പളം എന്നിവ

ശമ്പളം

പ്രൊഫസർ: അക്കാദമിക് ലെവൽ-14 : 1,44,200- 2,18,200 രൂപ സ്കെയിൽ

അസോസിയേറ്റ് പ്രൊഫസർ: അക്കാദമിക് ലെവൽ-13A :. 1,31,400- 2,17,100 രൂപ സ്കെയിൽ

അസിസ്റ്റന്റ് പ്രൊഫസർ: അക്കാദമിക് ലെവൽ-10 : 57,700 -1,82,400 രൂപ സ്കെയിൽ

യോഗ്യത

പ്രൊഫസർ

ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി.

കുറഞ്ഞത് 10 ഗവേഷണ പ്രസിദ്ധീകരണങ്ങൾ

ഗവേഷണ സ്കോർ: 120

പ്രവൃത്തി പരിചയം: 10 വർഷത്തെ അധ്യാപന/ഗവേഷണ പരിചയം

അസോസിയേറ്റ് പ്രൊഫസർ

55% മാർക്കോടെ ബിരുദാനന്തര ബിരുദം,പിഎച്ച്ഡി

കുറഞ്ഞത് 7 ഗവേഷണ പ്രസിദ്ധീകരണങ്ങൾ

ഗവേഷണ സ്കോർ: 75

പ്രവൃത്തി പരിചയം: എട്ട് വർഷത്തെ അധ്യാപന/ഗവേഷണ പരിചയം

അസിസ്റ്റന്റ് പ്രൊഫസർ

55% മാർക്കോടെ ബിരുദാനന്തര ബിരുദം

NET/SLET/SET അവശ്യം (പിഎച്ച്ഡി. ഇളവ് ബാധകമല്ലെങ്കിൽ)

അപേക്ഷാ ഫീസ്

പ്രോസസ്സിങ് ഫീസ് 250 രൂപയും പരീക്ഷാ ഫീസ് ആയി 1,500 രൂപയും ഉൾപ്പടെ ആകെ 1750 രൂപയാണ് അപേക്ഷാ ഫീസ്.

സ്ത്രീകൾ, എസ് സി, എസ് ടി, പിഡബ്ല്യുഡി എന്നീ വിഭാഗങ്ങൾക്ക് പ്രോസസിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്നുള്ളവർ 1,500 രൂപ ഒടുക്കിയാൽ മതിയാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 27

അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

Job Alert: Central University of Himachal Pradesh (CUHP) invites applications for 25 Professor, Associate Professor, and Assistant Professor posts. Apply online before April 27. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

'ആദിത്യയെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അവൻ എല്ലാം സ്വയം പഠിച്ചതാണ്, എന്നേക്കാൾ നന്നായി ചെയ്തു'; പ്രിയദർശൻ

കുട്ടിയുടുപ്പിട്ട് തെരുവിലൂടെ നടക്കുന്ന നായിക അസാധ്യ കാഴ്ച; മണ്ടത്തരങ്ങളുടെ ഘോഷയാത്ര; പാക് യുവാവിന്റെ ധുരന്ധര്‍ റിവ്യു

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പാവം നടി'; വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ജൂഡ്

'എനിക്കൊന്ന് തൊട്ടാല്‍ മതി', അയാള്‍ എന്നോട് യാചിച്ചു; നടുക്കുന്ന കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി രണ്‍വീര്‍!

SCROLL FOR NEXT