Central University of Kerala: Applications for postgraduate programs can be submitted till January 14. The university has 26 PG programs. Central University of kerala
Career

കേരള കേന്ദ്ര സര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജനുവരി 14 വരെ അപേക്ഷിക്കാം

26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍​ഗോഡ് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍​ഗോഡ് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി - പിജി)യിലൂടെയാണ് പ്രവേശനം.

സര്‍വകലാശാല വെബ്സൈറ്റ് ആയ www.cukerala.ac.in, എന്‍ടിഎ വെബ്‌സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് 2026 ജനുവരി 14ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ജനുവരി 18 മുതല്‍ 20 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പരീക്ഷ. ഹെല്‍പ്പ് ഡസ്‌ക് ഫോൺ : 01140759000/01169227700. ഇ മെയില്‍: helpdeskcuetpg@nta.ac.in

പ്രോഗ്രാമുകളും സീറ്റുകളും

ആകെ 26 പിജി പ്രോഗ്രാമുകളാണ് കേന്ദ്ര കേരള സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍​ഗോഡ് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.

എം എ വിഭാഗത്തിലെ കോഴ്സുകളും സീറ്റുകളും.

എംഎ ഇക്കണോമിക്‌സ് (40), എം എ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം എ ലിംഗ്വിസ്റ്റിക്‌സ് ആൻഡ് ലാഗ്വേജ് ടെക്‌നോളജി (40), എംഎ ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (20), എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), എം എ മലയാളം (30), എം എ കന്നഡ (20).എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് പോളിസി സ്റ്റഡീസ് (40) എന്നിവ.

എം എസ് സി വിഭാഗത്തിലെ കോഴ്സുകളും സീറ്റുകളും

എം എസ് സി സുവോളജി (30), എം എസ് സി ബയോകെമിസ്ട്രി (30), എം എസ് സി കെമിസ്ട്രി (30), എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (30), എം എസ് സി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് (30), എം എസ് സി ജീനോമിക് സയന്‍സ് (30), എം എസ് സി ജിയോളജി (30), എം എസ് സി മാത്തമാറ്റിക്‌സ് (30), എം എസ് സി ബോട്ടണി (30), എം എസ് സി ഫിസിക്‌സ് (30), എം എസ് സി യോഗ തെറപ്പി (30) എന്നിവ.

മറ്റ് വിഷയങ്ങളും സീറ്റുകളും

എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ - ജനറല്‍ (40), എംബിഎ - ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്‌മെന്റ് (40), എംകോം (40).എം എസ് ഡബ്ല്യു. (40), എം എഡ്.(30) എന്നിവ

Central University of Kerala invited applications for postgraduate programs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ കരുണാകരന് ലഭിക്കാതിരുന്ന സോണിയ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു?'

ലീഡര്‍ക്ക് കിട്ടാത്ത സോണിയയുടെ അപ്പോയിന്റ്‌മെന്റ് സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ക്ക് എങ്ങനെ കിട്ടി?; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'എനിക്ക് നീതി വേണം'; രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിത

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് അണ്ണാമലൈ; ക്രിസ്മസ് കേക്ക് മുറിച്ച് ആശംസകള്‍ നേര്‍ന്നു

'വാജ്‌പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണം'; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍

SCROLL FOR NEXT