CGCRI Opens Applications for 28 Scientist Posts  @official_cgcri
Career

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സയന്റിസ്റ്റ് ആകാം; 28 ഒഴിവ്, അപേക്ഷ ഡിസംബർ 1മുതൽ സമർപ്പിക്കാം

എം.ഇ./എം.ടെക് /പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഉയർന്ന പ്രായപരിധി 32 വയസാണ്.

സമകാലിക മലയാളം ഡെസ്ക്

സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29.

എം.ഇ./എം.ടെക് /പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഉയർന്ന പ്രായപരിധി 32 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. ജനറൽ,ഒ ബി സി, ഇ ഡബ്ല്യു എസ് ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

അപേക്ഷകരിൽ നിന്ന് ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ലിസ്റ്റ് തയ്യറാക്കും. തുടർന്ന് ഒരു എഴുത്ത് പരീക്ഷയ്‌ക്കോ അല്ലെങ്കിൽ സെമിനാറിനോ ക്ഷണിക്കും. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.cgcri.res.in/ സന്ദർശിക്കുക.

Job alert: CGCRI Announces 28 Scientist Vacancies with Salaries Up to ₹1.32 Lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

32 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഫെബ്രുവരിയില്‍ നാടിന് സമര്‍പ്പിക്കും, റോബോട്ടിക്സ് പഠനത്തിനായി 2500 അഡ്വാന്‍സ്ഡ് കിറ്റുകള്‍

'അതാണ് യഥാര്‍ത്ഥ 'പത്മം', കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല'

9550 കിലോ അമോണിയം നൈട്രേറ്റ്, ഒന്‍പത് കാര്‍ട്ടണ്‍ ഡിറ്റണേറ്ററുകള്‍; രാജസ്ഥാനില്‍ വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി

ബിസിസിഐ മുൻ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു

SCROLL FOR NEXT