Applications open for Civil Service exam coaching from February 21; scholarships available for deserving students. Civil Service Academy. FB
Career

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 21 മുതൽ അപേക്ഷിക്കാം; മികച്ച വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി സ്കോളർഷിപ്പ് ലഭിക്കും

ഡിഗ്രി പാസായവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

യു പി എസ് സി സിവിൽസർവീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചതിന് തുടർന്ന് താൽപ്പര്യമുള്ളവരെ പരിശീലിപ്പിക്കാൻ സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വിവിധ സ്ഥലങ്ങളിൽ സിവിൽ സർവീസ് പരിശീലനം ലഭ്യമാണ്. ഫെബ്രുവരി 21 മുതൽ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അക്കാദമി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭ്യമാണ്.

രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും 22.03.2026 ന് നടത്തുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ (കെഎസ്‌സിഎസ്എ) സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ച് പേർക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ട്. ഈ വിദ്യാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കും.

ഡിഗ്രി പാസായവർക്കും 2025-26 വർഷത്തിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് അവർ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലായിരിക്കും സിവിൽ സർവീസ് പരിശീലനം നടത്തുക

രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ ആരംഭിക്കും.

അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം

കൂടുതൽ വിവരങ്ങൾക്ക്

തിരുവനന്തപുരം:8281098864

കൊല്ലം: 8281098867

ആലുവ: 8281098873

പൊന്നാനി: 0494 2665489, 8281098868

പാലക്കാട്: 0491 2576100, 8281098869

കോഴിക്കോട്: 0495 2386400, 8281098870

കല്യാശ്ശേരി: 8281098875

Job Alert: Applications invited for Civil Service exam coaching starting February 21. Meritorious candidates can receive Civil Service Academy scholarships.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആതവനാട് അപകടം: ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ക്ലീനര്‍ മരിച്ചു

റാപ്പര്‍ വേടന്റെ ഷോയ്ക്കിടെ അഭ്യാസ പ്രകടനം: ആരാധകനെതിരെ കേസ്

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം

'പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല'; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി

വെള്ളിക്കട്ടികൾ വാങ്ങാൻ ആഗ്രഹമുണ്ടോ? 100 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ബാറുകൾ എമിറേറ്റ്സ് എൻബിഡിയിൽ നിന്നും വാങ്ങാം

SCROLL FOR NEXT