ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ ഒഴിവുള്ള ഒരു സിവിൽ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ അതിന് മുകളിലോ സേവനമനുഷ്ഠിച്ച് വിരമിച്ച ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ഇ / ബി.ടെക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കുന്നവരുടെ പ്രായം 65 വയസ് കവിയരുത്.
നിർദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷകൾ ജനുവരി 15 നകം മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ – 0471-2724600, വെബ്സൈറ്റ് – www.cleankeralacompany.com.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates