Clean Kerala Company Recruitment 2026 Contract Jobs for Various Posts 
Career

ക്ലീൻ കേരള കമ്പനിയിൽ അവസരം; മാനേജർ തസ്തിക,ഡിഗ്രി മതി !

ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അവസരം. മാനേജർ തസ്തികയിൽ രണ്ട് ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.

  • തസ്തിക : അസിസ്റ്റന്റ് മാനേജർ

  • ഒഴിവുകൾ : ആകെ 2 ഒഴിവുകൾ.

    (ആലപ്പുഴ ജില്ല - 1 ഒഴിവ്, കോഴിക്കോട് ജില്ല - 1 ഒഴിവ്)

  • ശമ്പളം : പ്രതിമാസം 25,000 രൂപ+ TA.

  • പ്രായപരിധി : 35 വയസ്സിനകം.

വിദ്യാഭ്യാസ യോഗ്യതയും പരിചയവും

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Degree).

അധിക യോഗ്യത: എഞ്ചിനീയറിങ് ബിരുദം, MBA, MSW, M.Tech എന്നിവയുള്ളവർക്ക് ഇന്റർവ്യൂവിന് 5 മാർക്ക് പ്രത്യേകമായി നൽകും.

പ്രവൃത്തി പരിചയം: ബിരുദധാരികൾക്ക് 5 വർഷത്തെയും, ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷത്തെയും തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

മാലിന്യസംസ്ക്കരണ മേഖല, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് 2 വർഷത്തെ പരിചയം മതിയാകും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് തപാൽ വഴിയോ നേരിട്ടോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം.

ആവശ്യമായ രേഖകൾ:

  • വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം.

  • ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്.

  • വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ്

  • തിരിച്ചറിയൽ രേഖയുടെ പകർപ്പ് (ID Proof).

അപേക്ഷ അയക്കേണ്ട വിലാസം:
MANAGING DIRECTOR,
Clean Kerala Company Limited,
TC-29/1732, Second Floor, State Municipal House,
Vazhuthacaud, Thiruvananthapuram - 10.
(cleankeralacompany.com)

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cleankeralacompany.com/wp-content/uploads/2026/08/Assistant-Manager-Job.pdf

Clean Kerala Company Recruitment 2026 Contract Jobs for Various Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നൽ പ്രളയം, വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങി 7 തൊഴിലാളികൾ മരിച്ചു

"രാ​ഗ ഓഫ് റിവഞ്ച്' ചെയ്യുന്നത് 48 മണിക്കൂർ കൊണ്ട്'; ഹിറ്റ് ട്രാക്കിന് പിന്നിലെ കഥ പറഞ്ഞ് അനിരുദ്ധ്

ട്രെയിനിന് കല്ലെറിഞ്ഞ് പണി വാങ്ങണ്ട; കാര്യങ്ങള്‍ കടുപ്പമാകും

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

നാളെ മുതല്‍ ആകാശത്തും കിട്ടും 'ഓണസദ്യ'!